കാന്‍സര്‍ സ്‌ക്രീനിംഗില്‍ പങ്കെടുത്ത് മന്ത്രി വീണാ ജോര്‍ജ് മറ്റുള്ളവരെ സ്‌കീനിംഗിനായി ക്ഷണിച്ച് മന്ത്രി
- Posted on February 05, 2025
- News
- By Goutham prakash
- 167 Views

തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദ്യ ദിനം തന്നെ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തി. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലാണ് മന്ത്രി കാന്‍സര്‍ സ്‌ക്രീനിംഗിന് നടത്തിയത്. സ്‌ക്രീനിംഗിനായി വിവിധ മേഖലയിലുള്ളവരെ ക്ഷണിച്ച് മന്ത്രി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടു. വിവിധ മേഖയിലെ പ്രമുഖ വ്യക്തികളായ മന്ത്രിമാരായ ആര്‍ ബിന്ദു, ജെ ചിഞ്ചു റാണി, ക്യാമ്പയിന്റെ ഗുഡ് വില്‍ അംബാസഡര്‍ മഞ്ജു വാര്യര്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, സിനിമാ താരം പേളി മാണി, ഗായിക സിതാര കൃഷ്ണകുമാര്‍, സ്‌പോര്‍ട്‌സ് താരം പി.യു. ചിത്ര, കുടുംബശ്രീ പത്തനംതിട്ട ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആദിലാ ഹനീഷ്, ആശാപ്രവര്‍ത്തക വി.പി. ഭവിത എന്നിവരെ സ്‌ക്രീനിംഗിനായി മന്ത്രി ഫേസ് ബുക്കില്‍ ക്ഷണിച്ചു. ഇങ്ങനെ മറ്റുള്ളവര്‍ക്കും സ്‌ക്രീനിംഗിനായി ഹാഷ് ടാഗ് ചെയ്ത് പ്രിയപ്പെട്ടവരെ ക്ഷണിക്കാവുന്നതാണ്.
സി.ഡി. സുനീഷ്