ഇ.എം. രഘുനന്ദൻ മുഖ്യമന്ത്രിയുടെ പോലീസ് വിശിഷ്ട സേവനത്തിനുള്ള മെഡൽ നേടി
- Posted on October 22, 2020
- Localnews
- By enmalayalam
- 712 Views

എറണാകുളം DCRB യിൽ ഗ്രേഡ് എസ്.ഐ. 2020ലെ മുഖ്യമന്ത്രിയുടെ പോലീസ് വിശിഷ്ട സേവനത്തിനുള്ള മെഡൽ നേടി. എറണാകുളം നോർത്ത്, എളമക്കര , ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനുകളിൽ സിവിൽ പോലീസ് ഓഫിസർ ആയി പ്രവർത്തിക്കുകയും ജനങ്ങളുടെ ആദരവ് നേടിയ പോലീസ് ഉദ്യോഗസ്ഥനാണ്
ദീർഘകാലം എറണാകുളം അയ്യപ്പൻ കാവ് SN ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് ട്രെയിനിയായി പ്രവർത്തിച്ചിട്ടുണ്ട്.
പച്ചാളം വിങ്ങ്സ് റെസിഡൻസ് അസോസിയേഷന്റെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ജനമൈത്രി പോലീസിന്റെ സന്ദേശം ഒരോ വീടുകളിലും എത്തിക്കുന്നതിനും മാലിന്യ സംസ്ക്കരണ പദ്ധതികൾക്കും ജൈവ പച്ചക്കറി കൃഷി തുടക്കം കുറിക്കുകയും ചെയ്തു.
സ്റ്റുഡന്റ് പോലീസ് സംവിധാനത്തിന് എറണാകുളം നഗരത്തിലെ സ്കൂ കളിൽ നല്ല അടിത്തറ ഒരുക്കിയത് ഇ എം. രഘുനന്ദനൻ സ്റ്റുഡന്റ് പോലീസ് ട്രെയിനി ആയി പ്രവർത്തിച്ച സമയത്താണ്