ആര്യ ദയാൽ പാടിയ ആദ്യത്തെ മലയാളം സിംഗിൾ "നിലാനദി"

Arya Dhayal's very first malayalam single, composed by Afzal Yusuff and penned by Kaviprasad Gopinath. ആര്യ ദയാൽ പാടിയ ആദ്യത്തെ മലയാളം സിംഗിൾ. അഫ്‌സൽ യൂസഫിന്റെ സംഗീതം. കവിപ്രസാദ് ഗോപിനാഥിന്റെ വരികൾ. 🎧 HEADPHONES HIGHLY RECOMMENDED!

അങ്ങനെ - കാത്തിരിപ്പിനൊടുവിൽ - ആര്യാ ദയാൽ പാടിയ ആദ്യത്തെ മലയാളം സിംഗിൾ സോംഗ് പുറത്തിറങ്ങി കേട്ടോ!

എന്താ പാട്ട്! 👏 നിലാ...നദീ.... എന്നൊക്കെ നീട്ടിപ്പാടുന്നതിങ്ങനെ കണ്ടിരിക്കാനും അതിലേറെ രസം😍.

വരികൾ *---------------* രാനിലാവു റാന്തലായ് നാളമൊന്നു നീട്ടിയോ മഞ്ഞുറഞ്ഞ വീഥിയിൽ പെയ്തൊഴിഞ്ഞു രാമഴ എന്നുടലാകവേ ഇന്നൊരു മാന്ത്രികൻ തന്നൊരു കമ്പളം ചൂടു നൽകും നേരം തെന്നലു വീശവേ മുന്നിലെ ജാലകം തെല്ലൊരു പാളി മെല്ലെത്തുറക്കും നേരം നിലാ... നദി! നദി! ഈ രാവിലോരോ ജീവാണു പോലും ഇണയൊന്നണയാൻ വഴിതേടവേ കാണാതൊളിച്ചും പോകാൻ മടിച്ചും പ്രണയം ഇനിയും പറയാതെ ഞാൻ ഈ ദൂതുമായൊന്നു നീ ചെല്ലുമോ? പ്രേമാന്ധ ഞാനെന്നതും ചൊല്ലുമോ? നിലാ നദീ - നദീ പ്രേമാർദ്രയീ ഞാൻ തേടുന്നകാര്യം പറയാതറിയാൻ അവനാകുമോ? നേരിട്ടു കാണാൻ പോരാൻ നിനച്ചാൽ ഉടനേ വരുവാൻ വഴി കാട്ടുമോ? പോരാൻ വിളക്കൊന്നു നീ കാട്ടുമോ നാണിച്ചു കൺപൊത്തി നീ മായുമോ? നിലാ നദീ - നദീ

Author
ChiefEditor

enmalayalam

No description...

You May Also Like