വയനാട്ടിൽ പുതിയ ചരിത്രം രചിച്ചു. പണിയ ഗോത്ര വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭാ അധ്യക്ഷനായി പി.വിശ്വനാഥൻ.
- Posted on December 27, 2025
- News
- By Goutham prakash
- 52 Views
കൽപ്പറ്റ.
പണിയ ഗോത്ര വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭ അധ്യക്ഷനായി പി.വിശ്വനാഥൻ. കൽപറ്റയിൽ എൽഡിഎഫ് ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ ചരിത്രം പിറന്നത്. എടകുനി ഡിവിഷനിൽ നിന്നാണ് വിശ്വനാഥൻ കൗൺസിലറായി നഗരസഭയിൽ എത്തിയത്.
ആദിവാസി ക്ഷേമസമിതി ജില്ലാ അധ്യക്ഷനും കൽപ്പറ്റ ഏരിയ കമ്മിറ്റി അംഗവുമായ പി.വിശ്വനാഥനാണ് പുതിയ ചരിത്രം കുറിച്ചത്. 2015ൽ കൗൺസിലർ ആയിരുന്നുവെങ്കിലും ആദ്യമായാണ് അധ്യക്ഷ പദവി ഏറ്റെടുക്കുന്നത്.
യുഡിഎഫ് ഭരിക്കുന്ന നഗരസഭ ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തതോടെയാണ് പണിയ വിഭാഗത്തിൽ നിന്നുള്ള ആദ്യ അധ്യക്ഷൻ എന്ന പദവി വിശ്വനാഥനിലെത്തിയത്. എടഗുനി പവാർഡിൽ നിന്നും വലിയ ഭൂരിപക്ഷത്തോടെയാണ് വിശ്വനാഥന്റെ വിജയം
