പുളിയാറില

നീലഗിരിയിൽ നിന്നുമാണ് കാലക്രമേണ ഇവ കേരളത്തിൽ എത്തിച്ചേർന്നത് എന്ന് കരുതപ്പെടുന്നു

നിലത്ത് ചിത്രശലഭങ്ങൾ ചേർന്നിരിക്കുന്നത് പോലെ ഇളം പച്ച നിറത്തിൽ നമ്മുടെ തൊടിയിൽ കാണുന്ന ഒരു സസ്യമാണ് പുളിയാറില. പുളിരസമുള്ള ഈ ചെടി ചില പ്രദേശങ്ങളിൽ നിറഭേദം ഉള്ളതായും കാണപ്പെടുന്നു. മഞ്ഞ പൂക്കളാണ് ഇതിനുള്ളത്. ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട വികാരങ്ങളുടെ ശമനത്തിന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രധാന ഔഷധസസ്യമാണ് പുളിയാറില. ഇതിന്റെ ശാസ്ത്രീയ നാമം ഓക്സിയലിസ് അസെറ്റസ്‌ല്ല ( Oxalis Acetosella ) എന്നാണ്. നീലഗിരി ജില്ലയിൽ പുളിയാറിലയുടെ 7 - ഇനങ്ങൾ തന്നെ കാണാൻ സാധിക്കും. നീലഗിരിയിൽ നിന്നുമാണ് കാലക്രമേണ ഇവ കേരളത്തിൽ എത്തിച്ചേർന്നത് എന്ന് കരുതപ്പെടുന്നു.

പുളിയാറിലയുടെ ഔഷധ ഗുണങ്ങൾ എന്തൊക്കെയാണ്?

പുളിയാറിലക്ക് പ്രധാനമായും അമ്ലരസമാണ് ഉള്ളതെങ്കിലും, എരിവ്, ചവർപ്പ്, മധുരം എന്നിവയും നേരിയ തോതിൽ അനുഭവപ്പെടും. വയറിളക്കം,  അർശസ്സ്, ഗ്രഹണി, ത്വക്ക് രോഗങ്ങൾ,  നേത്ര രോഗങ്ങൾ,  ആർത്തവസംബന്ധമായ പ്രശ്നങ്ങൾ,  വിശപ്പില്ലായ്മ എന്നിവയ്ക്ക് പുളിയാറില ഉപയോഗിക്കുന്നു. ജീവകം സി, ജീവകം ബി, പൊട്ടാസ്യം ഓക്സലേറ്റ്,  ഇരുമ്പ്, കാൽസ്യം എന്നിവ ധാരാളമായി പുളിയാറില അടങ്ങിയിരിക്കുന്നു. ആയുർവേദത്തിലെ പ്രധാന ഔഷധമായ പുളിയാറിലയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് കണ്ടു നോക്കാം.

അനുഗ്രഹത്തിന്റെ വിത്തായ കരിഞ്ചീരകം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like