66-ാം കേരള സ്കൂൾ കായികമേളയ്ക്ക് തുടക്കമായി.
- Posted on November 05, 2024
- News
- By Goutham Krishna
- 73 Views
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഒളിമ്പ്യൻ പി.ആർ ശ്രീജേഷും ചേർന്ന് മേളയ്ക്ക് തിരിതെളിയിച്ചു. ചൊവ്വാഴ്ച മുതൽ നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. 20,000 താരങ്ങൾ മേളയിൽ പങ്കെടുക്കും.
സി.ഡി. സുനീഷ്.
കൊച്ചി.

ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന പ്രഥമ സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്ഘാടനം വർണാഭമായ ഘോഷയാത്രയോടെയാണ് തുടക്കമായത്. കൊച്ചി ദർബാർ ഹാളിൽനിന്ന് ആരംഭിച്ച ഘോഷയാത്ര മഹാരാജാസ് കോളേജ് ഗ്രൗണ്ടിലേക്ക് എത്തി. 3500-ഓളം കുട്ടികളാണ് ഘോഷയാത്രയിൽ പങ്കെടുക്കുന്നത്
കായികമേളയുടെ ഭാഗമായുള്ള സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടൻ മമ്മൂട്ടി നിർവഹിച്ചു. കായിക താരങ്ങളെ എന്റെ പ്രിയ തക്കുടുകളേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ‘കേരളത്തിന്റെ കൗമാര ശക്തി അത്ഭുതപ്പെടുത്തുന്നു. ഒരുപാട് പ്രതീക്ഷയുണ്ട് നിങ്ങളിൽ. മത്സരാർഥിയെ മത്സരാർഥി ആയിട്ടല്ലാതെ ശത്രുവായി കാണരുത്. പെരുമാറ്റത്തിലോ സംസാരത്തിലോ അതുണ്ടാകാൻ പാടില്ല. ഒന്നല്ല, നൂറ് ഒളിമ്പിക്സ് മെഡലുകളുമായി നിങ്ങൾക്ക് ഈ നാടിന്റെ അഭിമാനങ്ങളായി ഉയരാൻ സാധിക്കട്ടെ’, അദ്ദേഹം പറഞ്ഞു.