പ്രതിസന്ധിയെ അതിജീവിക്കാൻ ആശങ്കപ്പെടുന്ന വർക്ക് മാതൃകയാണ് -മരിയ.

അർപ്പണബോധവും,  ആത്മാർത്ഥതയും,കഠിനപ്രയത്ന വുമാണ് മരിയെ എം.ബി.ബി.എസ്  നേടുന്നതിന്    ഈ അവസ്ഥയിലും സഹായിച്ചത്.

 വെളിയനാട്  തള്ളിയ ചിറയിൽ ബിജുപീറ്ററിന്റെയും, സുനിയുടെയും മകളാണ് മരിയ.തൊടുപുഴ അൽ അസ് ഹർ മെഡിക്കൽ കോളേജിൽ 2016 എം.ബി.ബി.എസ് പ്രവേശനം ലഭിച്ചു.

എം .ബി .ബി. എസ് വിദ്യാർത്ഥിയായിരിക്കെ ഹോസ്റ്റലിൽ  ബാൽക്കണിയിൽ തുണിയെടുക്കാൻ കയറിയപ്പോൾ മഴയത്ത് കാൽ വഴുതി വീണു ചലനശേഷി നഷ്ടപ്പെട്ട കുട്ടിയാണ് മരിയ.

 തുടർന്ന് എറണാകുളം അമൃത ഹോസ്പിറ്റൽ വെല്ലൂർ മെഡിക്കൽ കോളേജ് എന്നിവയുടെ ചികിത്സയുടെ ഫലമായി  വീൽചെയറിൽ ഇരിക്കാനും,   ചലനശേഷി  പൂർണമായി നഷ്ടപ്പെട്ട അവസ്ഥ വീണ്ടെടുക്കാനും  സാധിച്ചു.

 2017 വീണ്ടും കോളേജിൽ പഠനത്തിന് ചേർന്നു. ഹോസ്റ്റലിൽ അമ്മയുടെ സഹായവും, വിദ്യാർത്ഥികളുടെയും,മാനേജ്മെന്റ് സഹായത്തോടെയും  അവർ എം.ബി.ബി.എസ് എന്ന സ്വപ്നം സാക്ഷാത്കരിച്ചു.

നല്ല ഒരു ചിത്രകാരിയായിരുന്ന മരിയ ഈ കാലയളവിൽ തന്റെ കൈകളെ പാകപ്പെടുത്തുന്നതിന്  ചിത്രരചനയിൽ കൂടിയും, എഴുത്തുകളിൽ കൂടിയുംസ്വയം എം.ബി.ബി.എസിന് ഒരുങ്ങുകയായിരുന്നു.

 വീണുപോയി എന്ന് കരുതിയിരുന്ന ഇടത്തുനിന്നും ഉയർത്തെഴുന്നേറ്റത്  മരിയയുടെ   എം.ബി.ബി.എസ് എന്ന അടങ്ങാത്ത സ്വപ്നമായിരുന്നു. പഠനത്തിനൊടുവിൽ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ്, വീൽചെയറിൽ തന്നെ ഇരുന്നു കൊണ്ട് അവർ എം.ബി.ബി.എസ് എന്ന പരീക്ഷയെഴുതി പൂർണ്ണ വിജയം നേടി.

 ഹോസ്റ്റലിൽ നിന്നും ഉണ്ടായ അപകടം ആയതിനാൽ കോളേജ് അധികൃതരും ചികിത്സയ്ക്ക് ആവശ്യമായ തുക മുഴുവൻ മുടക്കി മരിയെ സഹായിച്ചു.

 മരിയയുടെ ഇനിയുള്ള ആഗ്രഹം കാശ്മീർ കാണാൻ പോകണം എന്നതാണ്.     അർപ്പണബോധവും,  ആത്മാർത്ഥതയും,കഠിനപ്രയത്നവുമാണ് മരിയെ എം.ബി.ബി.എസ്  നേടുന്നതിന്    ഈ അവസ്ഥയിലും സഹായിച്ചത്.ജീവിതപ്രതിസന്ധിക ളെ തരണം ചെയ്യുന്നതിന് ഉത്തമ മാതൃകയാണ് മരിയ.മരിയയ്ക്ക് അഭിനന്ദനങ്ങൾ.


വയനാടിന്റെ മദർ തെരേസ- സിസ്റ്റർ. സെലിൻ S. A. B. S.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like