ക്യാമ്പും സമ്പർക്ക പരിപാടിയും

  • Posted on January 19, 2023
  • News
  • By Fazna
  • 111 Views

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ.) 'നിധി ആപ്കെ നികട്'- അഥവാ‘പി.എഫ്. നിങ്ങൾക്കരികിൽ’ - എന്ന പേരിൽ, വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി ജില്ലാതല ബോധവൽക്കരണ ക്യാമ്പും സമ്പർക്ക പരിപാടിയും നടത്തുന്നു. ജനുവരി 27ന് രാവിലെ 9 മണിക്ക് 

കോഴിക്കോട് സിവിൽ സ്റ്റേഷൻ പ്ലാനിംഗ് ഓഫീസ് ഹാളിലാണ് പരിപാടി. അന്നേദിവസം മലപ്പുറം,പാലക്കാട്,വയനാട് ജില്ലകളിലും പരിപാടി നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ള പി.എഫ്. അംഗങ്ങൾ, തൊഴിലുടമകൾ, പെൻഷൻകാർ  https://epfokkdnan.wixsite.com/epfokkdnan എന്ന സൈറ്റ് സന്ദർശിക്കുകയോ  ro.kozhikode@epfindia.gov.in എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യുകയോ വേണം.   പ്രവേശനം രജിസ്‌ട്രേഷന്റെ  അടിസ്ഥാനത്തിൽ ആയിരിക്കുമെന്ന് റീജിയണൽ പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ-I അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 -2367568.

Author
Citizen Journalist

Fazna

No description...

You May Also Like