സ്വാദിന്റെ കലവറയായ ആയുസ്സിന്റെ ഫലം - കസ്റ്റാർഡ് ആപ്പിൾ

സ്പാനിഷ് വ്യാപാരികളാണ് കസ്റ്റാർഡ് ആപ്പിൾ ഏഷ്യയിലേക്ക് കൊണ്ടുവന്നത്

അമേരിക്കയിലും, വെസ്റ്റ് ഇൻഡീസിലും ഉഷ്ണമേഖലാ കാലാവസ്ഥയുള്ള ഫിലിപ്പൈൻസിലും ധാരാളമായി വളരുന്ന ഫലമാണ് സീതപ്പഴം. കസ്റ്റാർഡ് ആപ്പിൾ അല്ലെങ്കിൽ സീതപ്പഴം എന്ന പേരിലറിയപ്പെടുന്ന ഇത് സ്പാനിഷ് വ്യാപാരികളാണ് ഏഷ്യയിലേക്ക് കൊണ്ടുവന്നത്. ആരോഗ്യപരമായ പഴങ്ങളുടെ പട്ടികയിൽ  ഒന്നാം സ്ഥാനത്താണ് സീതപ്പഴം. ഇന്ത്യയിൽ ഇത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ വ്യാപകമായി കൃഷി ചെയ്യുന്നത്. ഇത് ജ്യൂസ് ആയാണ് അധികമാളുകളുംഉപയോഗിക്കുന്നത്.

കസ്റ്റാർഡ് ആപ്പിൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ്?

അൾസർ, അസിഡിറ്റി എന്നിവയെ ഇത് തടഞ്ഞുനിർത്തുന്നു. ചർമത്തിന് മികച്ച ടോൺ നൽകാൻ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കണ്ണിനെയും, തലച്ചോറിനെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഹീമോഗ്ലോബിനന്റെ അളവ് മെച്ചപ്പെടുത്താൻ ഇത് കഴിക്കുന്നതുകൊണ്ട് സഹായിക്കുന്നു.

ആന്റി - ഒബീസിയോ ജെനിക്  എന്നറിയപ്പെടുന്ന പ്രമേഹ വിരുദ്ധവും, കാൻസർ വിരുദ്ധമായ ഗുണങ്ങൾ നൽകാൻ സഹായിക്കുന്ന ബയോ ആക്ടീവ് തന്മാത്രകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. സീത പഴത്തിൽ ധാരാളം  ആപ്പിൾ വിറ്റാമിൻ സി യും,  മറ്റ് ആന്റി ആക്സിഡന്റ് കളും ധാരാളമടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനായി സഹായിക്കുന്നു.


കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഹൃദയസംബന്ധമായ രോഗങ്ങളിൽനിന്നും ഹൃദയത്തെ ആരോഗ്യ പൂർവ്വം സംരക്ഷിക്കുന്നു. ഇതിനൊക്കെപ്പുറമേ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും കഴിയും. സീത പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ ചർമത്തെ യും, മുടിയിഴകളെയും ആരോഗ്യപരമായി നിലനിർത്തുന്നു.

കണ്ണുകളുടെതിളക്കം, നിലനിർത്തുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും ഇതിന്റെ ഉപയോഗം നല്ലതാണ് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന കോപ്പറി ന്റെ സാന്നിധ്യം മലബന്ധം ഒഴിവാക്കാൻ സഹായിക്കുകയും, വയറിളക്കവും, ചർദ്ദിയും ഇല്ലാതാക്കി കൊണ്ട് ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ മികച്ചതായി തീർക്കുകയും ചെയ്യുന്നു. ഇത്രയേറെ പോഷക സമ്പന്നമായ കസ്റ്റാർഡ് ആപ്പിളിന്റെ വിശേഷങ്ങളിലേക്ക് പോയി നോക്കാം.

പഴങ്കഞ്ഞി വെറും കഞ്ഞിയല്ല

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like