വെറും നാല് ദിവസം കൊണ്ട് പ്രഭാസിന്റെ കല്‍ക്കി നേടിയത് 500 കോടി
- Posted on July 01, 2024
- Cinema
- By Arpana S Prasad
- 120 Views
ഇന്ത്യയില്‍ അടുത്ത 1000 കോടി ചിത്രമെന്ന നേട്ടം കല്‍ക്കി ഉടൻ സ്വന്തമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കമല്‍ഹാസനും അമിതാഭ് ബച്ചനും ദീപികയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്
കല്‍ക്കി 2898 എഡി സിനിമ ചിത്രീകരണ സമയത്ത് തന്നെ ഏറെ വാർത്തയായിരുന്നു. ഏറെ പ്രതീക്ഷകളോടെ തീയേറ്ററിൽ എത്തിയ ചിത്രം ഇപ്പോൾ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. പ്രഭാസിന്റെ കല്‍ക്കി വെറും നാല് ദിവസം കൊണ്ട് ആഗോളതലത്തില്‍ ആകെ 500 കോടി രൂപയിലധികം നേടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ അടുത്ത 1000 കോടി ചിത്രമെന്ന നേട്ടം കല്‍ക്കി ഉടൻ സ്വന്തമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കമല്‍ഹാസനും അമിതാഭ് ബച്ചനും ദീപികയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.അതേസമയം പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് നിര്‍മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു.