പേരയിലകൾക്ക് ഗുണമേന്മകൾ ഏറെ, ചർമ്മ കാന്തിക്കും ഉത്തമം
- Posted on April 18, 2023
- Health
- By Goutham Krishna
- 317 Views

പേരയുടെ ഇലകൾക്ക് ആരോഗ്യ പോഷക ഗുണങ്ങൾ ഏറെയാണ്. ഒട്ടേറേ രോഗങ്ങൾക്ക് ഒറ്റമൂലികളാണ് പേരയിലകൾ. ഇലകള്‍ക്കാണ് പഴത്തേക്കാള്‍ ഗുണമുളളത്. കാരണം പേരയ്ക്ക ഇലകളില്‍ അടങ്ങിയിട്ടുളള ആന്റി കാന്‍സര്‍ ഘടകങ്ങൾ, നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഈ ഇലകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചുളിവുകള്‍ക്കെതിരെ പോരാടി നിങ്ങളുടെ ചര്‍മ്മത്തിന്റെ സത്വം നിലനിര്‍ത്തുന്നു. പേരയ്ക്ക ഇലകള്‍ക്ക് ആന്റിബാക്ടീരിയല്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇവ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അണുക്കളെ നശിപ്പിക്കുന്നു. മുഖക്കുരു തടയാനുളള ഉത്തമമായ ഒരു ഔഷധമാണ് പേരയ്ക്ക ഇലകള്‍. പേരയ്ക്ക ഇല അരച്ച് ഇത് മുഖക്കുരു ഉളള ഭാഗങ്ങളില്‍ പുരട്ടാവുന്നതാണ്. കുറച്ച് കഴിഞ്ഞ് കഴുകികളയുക. മുഖക്കുരു മാറുന്നതുവരെ ഈ ചികില്‍സ ആവര്‍ത്തിക്കുക.
സൗന്ദര്യകാര്യത്തില്‍ വളരെ വെല്ലുവുളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് മുഖത്തുണ്ടാവുന്ന കറുത്തപാടുകള്‍. നിങ്ങളുടെ മനസമാധാനം കെടുത്തുന്ന ഇത്തരം പാടുകള്‍ പേരയ്ക്ക ഇലകള്‍ ഉപയോഗിച്ച് നീക്കും ചെയ്ത് , മുഖചര്‍മ്മ ലാവണ്യം പകരാൻ പേരയിലകൾ ഉത്തമമാണ്.
പേരയ്ക്ക ഇല അരച്ച് കറുത്തപാടുകള്‍ ഉളള ഭാഗങ്ങളില്‍ പുരട്ടാവുന്നതാണ്. കുറച്ച് കഴിഞ്ഞ് കഴുകികളയുക. പാടുകള്‍ മാറുന്നതുവരെ ദിവസേനെ ഇത് ആവര്‍ത്തിക്കേണ്ടതാണ്. പേരയ്ക്ക ഇലകള്‍ കുറച്ച് വെളളം ചേര്‍ത്ത് മിശ്രിതമാക്കി എടുക്കുക , ഇത് സ്‌ക്രബ് ആയി നിങ്ങളുടെ മൂക്കിലോ ബാക്ക് ഹെഡ്സ് ബാധിച്ച മറ്റിടങ്ങളിലോ പുരട്ടുക. ബാക്ക് ഹെഡ്സ് മാറുന്നതാണ്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന വീക്കത്തിന് പേരയ്ക്ക ഇലകള്‍ ഉത്തമ ഔഷധമാണ്. ചര്‍മ്മത്തിന് ഉപരിതലത്തില്‍ ഉണ്ടാവുന്ന ഇത്തരം വീക്കത്തിന് പേരയ്ക്ക ഇലകള്‍ പ്രയോഗിച്ചാല്‍ ഇത് കോശങ്ങള്‍ക്ക് ക്ഷതമേല്‍ക്കുമ്ബാള്‍ പുറപ്പെടുവിക്കുന്ന രാസവസ്തുവായ ഹിറ്റമീന്റെ വളര്‍ച്ച തടയുന്നു. ഈ കെമിക്കല്‍ ശരീരത്തില്‍ കടന്നുകൂടിയാല്‍ ഇത് അലര്‍ജി ഉണ്ടാക്കുന്നു. ചൊറിച്ചില്‍ , തുമ്മല്‍ , ശ്വാസംമുട്ടല്‍ , നീര്‍വീക്കം എന്നിവയാണ് ഹിറ്റമീന്‍ ലക്ഷണങ്ങള്‍. ചര്‍മ്മവീക്കത്തിന് പേരയ്ക്ക ഇലകള്‍ ഉപയോഗിച്ചുള്ള ചികില്‍സ. ഇതിനായി ആവശ്യമുളള സാധനങ്ങള്‍ ഉണങ്ങിയ പേരയ്ക്ക ഇലകള്‍, ചൂടുവെള്ളം എന്നിവയാണ്.
ഉണങ്ങിയ പേരയ്ക്ക ഇലകള്‍ എടുക്കുക, ഇത് നന്നായി പൊടിക്കുക. ഇത് നിങ്ങള്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന വെളളത്തില്‍ ചേര്‍ക്കുക. പ്രകൃതിദത്തമായ ഈ ചികില്‍സ ചൊറിച്ചില്‍ മാറ്റുന്നതാണ്. ചര്‍മ്മവീക്കത്തിന് പേരയ്ക്ക ഇലകള്‍ ഉപയോഗിച്ചുള്ള മറ്റൊരു ചികില്‍സ , ഉണങ്ങിയ പേരയ്ക്ക ഇലകള്‍ നന്നായി പൊടിച്ചെടുക്കുക. ഒരു പാനില്‍ വെള്ളം ചൂടാക്കി അതിലേക്ക് ഈ പൊടി ചേര്‍ക്കുക. വെള്ളം ബ്രൗണ്‍ നിറം ആവുന്നവരെ ചൂടാക്കുക. ഈ മിശ്രിതം തണുത്തതിനുശേഷം ഉപയോഗിക്കുക.
പേരയില ചായയ്ക്ക് നല്ല കൊളസ്‌ട്രോൾ സന്തുലിതമായി നിലനിർത്തിക്കൊണ്ട് എൽഡിഎൽ കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കാൻ കഴിയുമെന്ന് ലബോറട്ടറി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. രക്തസമ്മർദ്ദവും ഹൃദയമിടിപ്പും ഈ ചായ കുറയ്ക്കുന്നതായി കണ്ടെത്തി. പേരയില ചായ കുടിച്ചവരിൽ എട്ട് ആഴ്ചകൾക്ക് ശേഷം കൊളസ്‌ട്രോൾ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അളവ്, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറവായിരുന്നുവെന്ന് നിരവധി ക്ലിനിക്കൽ പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. പേരക്കയിലെ പൊട്ടാസ്യത്തിന്റെയും നാരുകളുടെയും ഉള്ളടക്കം രക്തസമ്മർദ്ദവും രക്തത്തിലെ ലിപിഡുകളും നിയന്ത്രിക്കാൻ സഹായിക്കുന്നു. ചുറ്റിലും നാം കാണുന്ന ഇലകളും കനികളും പാഴല്ല എന്ന് മനസ്സിലാക്കുക.
കടപ്പാട്
വികാസ് പീടിയ