ശുചിത്വം ഒരു ജീവിതമാർഗമാക്കണമെന്ന് മന്ത്രി ജോർജ്ജ് കുര്യൻ

ദേശീയ സമുദ്രമലിനീകരണ പരിസ്ഥിതി വിഷശാസ്ത്രസമ്മേളനം  ആരംഭിച്ചു.

കൊച്ചി: 


ദേശീയ സമുദ്ര മലിനീകരണ പരിസ്ഥിതി വിഷശാസ്ത്ര സമ്മേളനം (NCMPE-2024) സെപ്റ്റംബർ 25 ന് കൊച്ചി ശാസ്ത്ര സാങ്കേതിയ സർവകലാശാലയിൽ ഔദ്യോഗിക ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു.  പ്രസ്തുതചടങ്ങിൽ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന പ്രകൃതിവിഭവങ്ങളുടെ അമിതഭാരം ഒഴിവാക്കാനുള്ള ആവശ്യം അദ്ദേഹം ഉന്നയിക്കുകയും അതിൽ ഇന്ത്യാ ഗവൺമെൻ് വിഭാവനം ചെയ്യുന്ന സ്വച്ഛ്ഭാരത് പദ്ധതിയുടെ പ്രാധാന്യത്തെകുറിച്ചു പരാമർശിച്ചു. പരിസ്ഥിതി സൗഹൃദ ജീവിതശൈലി സ്വീകരിക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. നയരൂപീകരണത്തിൽ ഇത്തരത്തിലെ സമ്മേളനങ്ങളുടെ ആവശ്യകത അദ്ദേഹം ഓർമ്മപ്പെടുത്തി.

പ്രസ്തുതചടങ്ങിൽ പാർലമെൻ്റ് അംഗം ഹൈബി ഈഡൻ മുഖ്യാതിഥിയായി. മുഖ്യപ്രഭാഷണത്തിൽ മലിനീകരണനിയന്ത്രണനടപടികൾ നടപ്പാക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് ഹൈബി ഈഡൻ ആശങ്ക ഉന്നയിച്ചു. സമൂഹവും നയരൂപീകരണവും തമ്മിലുള്ള വിടവ് നികത്തുന്നതിലും കുസാറ്റ് ഉൾപ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ മലിനീകരണനിയന്ത്രണപരിപാടികൾ ആരംഭിക്കുന്നതിലും സ്ഥാപനങ്ങളുടെ പങ്ക് സംസ്ഥാനത്തിൻ്റെ മലിനീകരണം ലഘൂകരിക്കുന്നതിൽ നിർണായകമാണ്.

എൻസിഎംപിഇ-2024 ചെയർമാനും കുസാറ്റിലെ മറൈൻ സയൻസ് ഫാക്കൽറ്റി ഡീനുമായ പ്രൊഫ.എസ്.ബിജോയ് നന്ദൻ്റെ സ്വാഗതപ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ചടങ്ങിൽ കുസാറ്റിൻ്റെ വൈസ്ചാൻസലർ പ്രൊഫ. ഡോ.എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ.പി.ജി.ശങ്കരൻ (മുൻ വൈസ്ചാൻസലർ, കുസാറ്റ്), ശ്രീകല എസ്, (കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേർസൺ), പ്രൊഫ.ഡോ. ടി.പി. സജീവൻ, (ഹെഡ്, മറൈൻ ബയോളജി, മൈക്രോബയോളജി&ബയോകെമിസ്ട്രി, കുസാറ്റ്), ഡോ. രവിറാം ക്രിസ്ഥിപതി (സീനിയർ പ്രിൻസിപ്പൽ സയൻ്റിസ്റ്റ്, CSIR-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച്ച്), കെ. വെങ്കിട്ടരാമ ശർമ്മ, (സയൻ്റിസ്റ്റ്-എഫ്, എംഒഇഎസ്-നാഷണൽ സെൻ്റർ ഫോർ കോസ്റ്റൽ റിസർച്ച്) എന്നിവർ സംസാരിച്ചു.

2024 സെപ്‌റ്റംബർ 27 വരെ നടക്കുന്ന സമ്മേളനം സമുദ്രമലിനീകരണത്തിലെ പ്രധാന പ്രശ്‌നങ്ങൾ, സമുദ്രജീവികളിലെ വിഷശാസ്‌ത്രപരമായ ആഘാതങ്ങൾ, തീരദേശ ആവാസവ്യവസ്ഥയ്ക്കുള്ള സുസ്ഥിരപരിഹാരങ്ങളുടെ രൂപീകരണം എന്നിവ പര്യവേക്ഷണം ചെയ്യും.അമേരിക്കയിലെ വുഡ്സ്ഹോൾ ഓഷ്യാനോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 35 സ്ഥാപനങ്ങളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ നിന്നുള്ള 410 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മറൈൻ എക്‌സ്‌പോയിൽ  NPOL, CMFRI, CIFT, CIFNET എന്നിവയുൾപ്പെടെ 12 സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്.

സമ്മേളനത്തിൽ പ്രഥമ കുസാറ്റ് പരിസ്ഥി ശ്രേഷ്ഠ പുരസ്കാരം എൻ.എസ്.രാജുവിന് (രാജപ്പൻ) നൽകി ആദരിച്ചു. വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുള്ള അശ്രാന്തപരിശ്രമത്തിനുള്ള അംഗീകാരമായാണ് ആദരവ്.കേരളത്തിലെ ഏറ്റവും പാരിസ്ഥിതിക പ്രാധാന്യമുള്ള ജലാശയം വൃത്തിയാക്കാനുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനം ദേശീയ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്.

പരിസ്ഥിതിസംരക്ഷണത്തിനും സുസ്ഥിര സമ്പ്രദായങ്ങൾക്കും കാര്യമായ സംഭാവനകൾ നൽകിയ വ്യക്തികളെയും സംഘടനകളെയും അംഗീകരിക്കുന്നതാണ് സർവകലാശാല കുസാറ്റ് പരിസ്ഥിതി ശ്രേഷ്ഠ പുരസ്‌കാരം നൽകുന്നത്.

പ്രസ്തുതസമ്മേളനത്തിൽ സമുദ്ര ശാസ്ത്രത്തിനും പരിസ്ഥിതി സംരക്ഷണത്തിനും നൽകിയ സംഭാവനകളെ മുൻനിർത്തി ഡോ. എൻ. ബാലകൃഷ്ണൻനായർപുരസ്‌കാരം ഡോ.വി.വി.എസ്.എസ്. ശർമ്മയ്ക്കും, ഡോ. എൻ. ആർ. മേനോൻ പുരസ്‌കാരം ഡോ. മഥൻരമേശിനും,ഡോ. അജ്മൽഖാൻ പുരസ്‌കാരം ഡോ. പരോമിത ചക്രവർത്തിക്കും നൽകി ആദരിച്ചു.

സമുദ്രഗവേഷണത്തിലെയും മലിനീകരണനിയന്ത്രണത്തിലെയും മികവിനെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിപുലമായ ശ്രമത്തിൻ്റെ ഭാഗമായാണ് സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്തത്.




Author

Varsha Giri

No description...

You May Also Like