പോലീസ് സേനയിലെ പെൺ പുലി വിനയ എൻ. എക്ക് വനിതാ രത്ന അവാർഡ്.

 കേരള പോലീസിലെ വേറിട്ട് നിന്ന  പെൺ ശബ്ദമാണ് വിനയ എൻ എ.


 എന്നും സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ട അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ വ്യക്തിയാണ് വിനയ.


 പോലീസ് സേനയിൽ പുരുഷ ഉദ്യോഗാർത്ഥികളെ പോലെ യൂണിഫോം ഇൻസൈഡ് ചെയ്തു   വസ്ത്രധാരണത്തിൽ  തുല്യതയ്ക്ക് വേണ്ടി പോരാടിയതിന് സസ്പെൻഷൻ നേടിയ പോലീസ് സേനയിലെ ആദ്യ വനിതയാണ് വിനയ.


 33 വർഷത്തെ പോലീസ് സേവനത്തിൽ അവർ എന്നും   പുരുഷന്മാർക്കൊപ്പം തുല്യതക്ക് വേണ്ടി സ്ത്രീകൾക്ക് വേണ്ടി നില കൊ ണ്ടതുകൊണ്ട് കേരള പോലീസിൽ തന്നെ അവർ എന്നും ചർച്ചാവിഷയമായിരുന്നു.


 സർവീസിൽ നിന്ന് വിരമിച്ചതിനുശേഷവും അവർ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാട്ടം തുടരുന്നു.


 വിനയ ഫ്രീഡം  ഫൗണ്ടേഷൻ സ്ഥാപിക്കുകയും  പെൺകുട്ടികൾക്കും, 

 വനിതകൾക്കും ഫുട്ബോൾ പരിശീലനം നൽകി അവർ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള  പ്രോത്സാഹനവുമായി ജൈത്രയാത്ര തുടരുന്നു. 


 മിസ്റ്റി ലൈറ്റ് സീസൺ ഫൈവ് നീലഗിരി കോളേജിൽ വെച്ച് നടന്നപ്പോൾ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വനിത മാധ്യമപ്രവർത്തകർക്കും,  വനിത വ്ലോ ഗർമാർക്കും പ്രോത്സാഹനമായി വിനയ ഒപ്പം തന്നെ നിന്നു.



 മിസ്റ്റി ലൈറ്റിൽ  ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന ആശയത്തിൽ ഫുട്ബോൾ മാച്ച്  നടത്തി.



 വിനയ ഫ്രീഡം ഫൗണ്ടേഷനിലൂടെ ഫുട്ബോൾ പ്രാക്ടീസ് നേടുന്ന കോളേജ് വിദ്യാർത്ഥിനികളും, വിനയുടെ പ്രത്യേക പരിശീലനത്തിൽ മിസ്റ്റി ലൈറ്റ് സീസൺ - 5 ലെ  വനിതാ ഇൻഫ്ലുവൻസേഴ്സും  ഫുട്ബോൾ മാച്ച് നടത്തി.


 നീലഗിരി കോളേജിൽ വച്ച് നടന്ന ഫുട്ബോൾ മാച്ചിൽ  വനിതാ ഇൻഫ്ലുവൻസേഴ്സ് വിജയം നേടി. 


 ഫുട്ബോൾ പരിശീലനത്തിലൂടെ സ്ത്രീകൾ  വീടിന്റെ  അകത്തളങ്ങളിൽ നിന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരാനുള്ള കരുത്ത് ആർജിക്കാനാണ് വിനയ ഫുട്ബോൾ  ഫൌണ്ടേഷൻ പ്രാധാന്യം കൊടുക്കുന്നത്.


 എക്കാലവും സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി ശബ്ദമുയർത്തുന്ന  റിട്ടേർഡ് പോലീസ് എസ് ഐ  വിനയ  ഇപ്പോൾ ലഭിച്ച വനിത രത്നം എന്ന അവാർഡിന് ഏറെ അർഹയാണ്.


 സമൂഹത്തിലും,  കുടുംബത്തിലും അബ ലയായി കഴിയുന്ന സ്ത്രീകൾക്ക് എന്ന പെൺ കരുത്ത്.


റോസ് റോസ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like