മിന്നലാക്രമണം: യുപിയിൽ ഒറ്റദിവസം മരിച്ചത് 38 പേർ

വെള്ളപ്പൊക്കത്തിൽ സംസ്ഥാനം പിടിമുറുക്കുന്നതിനിടെയാണ് മിന്നൽ ആക്രമണവും ദുരന്തം വിതച്ചത്

ഉത്തർപ്രദേശിൽ ബുധനാഴ്ചയുണ്ടായ മിന്നലാക്രമണത്തിൽ വ്യത്യസ്ത ഇടങ്ങളിലായി 38 പേർ മരിച്ചു. വെള്ളപ്പൊക്കത്തിൽ സംസ്ഥാനം പിടിമുറുക്കുന്നതിനിടെയാണ് മിന്നൽ ആക്രമണവും ദുരന്തം വിതച്ചത്. 

ബുധനാഴ്ച വൈകിട്ട് നാലിനും ആറിനും ഇടയിൽ മിന്നലിനൊപ്പം ശക്തമായ മഴയും ജില്ലയിൽ പെയ്തു. സുൽത്താൻപൂരിൽ മരിച്ച ഏഴ് പേരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. നെൽക്കൃഷി ചെയ്യുമ്പോഴോ മാങ്ങ പറിക്കാനോ വെള്ളമെടുക്കാനോ പോകുമ്പോഴോ ഇടിമിന്നലേറ്റാണ് ഇരകൾ മരിച്ചത്. കനത്ത മഴ പെയ്യുന്നതിനിടെ മരത്തിൻ്റെ ചുവട്ടിൽ അഭയം പ്രാപിച്ച ഒരു സ്‌ത്രീ ഇടിമിന്നലേറ്റ് സംഭവസ്ഥലത്തുതന്നെ മരിച്ചു. 

പ്രതാപ്ഗഡ്, സുൽത്താൻപൂർ, ചന്ദൗലി, മെയിൻപുരി, പ്രയാഗ്‌രാജ്, ഹാഥ്റസ്, വാരാണസി എന്നിവിടങ്ങളിലാണ് മിന്നലാക്രമണമുണ്ടായത്. ഇതിൽ പ്രതാപ്ഗഡിൽ മാത്രം വ്യത്യസ്ത സ്ഥലങ്ങളിലാണ് മിന്നലാക്രമണമുണ്ടായത്. മരണത്തിന് പുറമെ നിരവധി പേർക്ക് പരിക്കുമുണ്ട്.


                                                                                                                                                 സ്വന്തംലേഖിക 


Author
Journalist

Arpana S Prasad

No description...

You May Also Like