വെണ്ട കൃഷിയിൽ വേണ്ട പരിചരണം
- Posted on June 17, 2021
- Health
- By Deepa Shaji Pulpally
- 930 Views
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് "സ്ത്രീയുടെ വിരലുകൾ "എന്നർത്ഥമുള്ള ലേഡീസ് ഫിംഗർ എന്ന പേര് വെണ്ടക്ക് മാത്രമുള്ള വിശേഷണമായി നിലവിൽ വന്നത്.
വിദേശരാജ്യങ്ങളിൽ ലേഡീസ് ഫിംഗർ അല്ലെങ്കിൽ ഓക്രോ എന്നറിയപ്പെടുന്ന മാല കുടുംബത്തിലെ പൂച്ചെടി ആണ് വെണ്ട. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് "സ്ത്രീയുടെ വിരലുകൾ "എന്നർത്ഥമുള്ള ലേഡീസ് ഫിംഗർ എന്ന പേര് വെണ്ടക്ക് മാത്രമുള്ള വിശേഷണമായി നിലവിൽ വന്നത്.
ധാതുക്കൾ, വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ, നാരുകൾ എന്നിവയുടെ കലവറകൂടിയായ വെണ്ട ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും, കാൻസറിനെതിരെ പോരാടുന്നതിനും സഹായിക്കും.
മാത്രമല്ല, രോഗപ്രതിരോധശേഷി വർധിപ്പിച്ച് വിളർച്ച തടയുന്നതിനും ശരീരഭാഗം കുറയ്ക്കാനും വളരെ നല്ലതാണ്. ധാരാളം ഫോളേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികൾ വെണ്ട കഴിക്കുന്നത് അവരുടെ ദൈനംദിന ഫോളേറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ ഒരു നല്ല ഔഷധമാണ്. മാത്രമല്ല, ന്യൂറൽ ട്യൂബ് തകരാറുകൾ തടയുന്നതിന് ഫോളേറ്റ് പ്രധാനമാണ്.
നിത്യജീവിതത്തിൽ ഇത്രയധികം പ്രാധാന്യമുള്ള വെണ്ടകൃഷി നേരിടുന്ന പ്രധാന പ്രശ്നമാണ് പുഴുക്കേടും, കായ്ഫലം കുറവും. അതിന് ചില പരിഹാരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.