*ചിത്രീകരണം പൂർത്തിയായി'',,,ലർക്ക് "
- Posted on May 16, 2025
- Cinema
- By Goutham prakash
- 103 Views

സി.ഡി. സുനീഷ്.
കേരള ടാക്കീസിന്റെ ബാനറിൽ എം എ നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ''ലർക്ക് "എന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടിക്കാനം,വാഗമൺ എന്നിവിടങ്ങളിൽ വെച്ച് പൂർത്തിയായി.
സൈജു കുറുപ്പ്,അജു വർഗ്ഗീസ്,പ്രശാന്ത് അലക്സാണ്ടർ,ടി ജി രവി,അനുമോൾ, മഞ്ജു പിളള,മുത്തുമണി,സരിതാ കുക്കു,സ്മിനു സിജോ,പ്രശാന്ത് മുരളി,സുധീർ കരമന,
ജാഫർ ഇടുക്കി, എം എ നിഷാദ്,വിജയ് മേനോൻ,
സോഹൻ സീനുലാൽ,ബിജു സോപാനം,സജി സോമൻ,വിനോദ് കെടാമംഗലം,കുമാർ സുനിൽ,റെജു ശിവദാസ്,ഫിറോസ് അബ്ദുളള,
ബിജു കാസിം,ബിന്ദു പ്രദീപ്,സന്ധ്യാ മനോജ്,രമ്യാ പണിക്കർ,നീതാ മനോജ്,ഷീജ വക്കപാടി,
അനന്തലക്ഷഭി,ഷക്കീർ വർക്കല,അഖിൽ നമ്പ്യാർ,ഭദ്ര,ബീന സജികുമാർ,തുടങ്ങിയ പ്രമുഖ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'പകൽ', 'നഗരം', 'വൈരം', 'കിണർ' തുടങ്ങിയ കാലിക പ്രസക്തിയുളള സിനിമകൾ സംവിധാനം ചെയ്ത നിഷാദിന്റെ ഈ പുതിയ ചിത്രത്തിലും
സമകാലീന സംഭവങ്ങളെ കോർത്തിണക്കി,
ഇന്നേറ്റവും പ്രസക്തമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്.
മലയോര മേഖലയിൽ പ്രകൃതിയോടും മണ്ണിനോടും എതിരിട്ട് ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ ജീവന് ഭീഷണിയാകുന്ന വന്യ ജീവി ആക്രമണത്തിന്റെ പശ്ചാത്തലമാണ് സിനിമയുടെ ഇതിവൃത്തം..
രജീഷ് രാമൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
ജുബിൻ ജേക്കബ് തിരക്കഥ സംഭാഷണമെഴുതുന്നു.
എഡിറ്റർ-വിപിൻ മണ്ണൂർ,പശ്ചാത്തല സംഗീതം-പ്രകാശ് അലക്സ്,കല-ത്യാഗു തവന്നൂർ,മേക്കപ്പ്-സജി കാട്ടാക്കട,കോസ്റ്റ്യൂംസ്- ഇർഷാദ് ചെറുകുന്ന്,പ്രൊഡക്ഷൻ കൺട്രോളർ-
എസ് മുരുകൻ,സഹ സംവിധാനം-ഷമീർ
പായിപ്പാട്.
മനു മഞ്ജിത് എഴുതിയ വരികൾക്ക്
മിനീഷ് തമ്പാൻ സംഗീതം പകർന്നു. സുധീപ് കുമാർ,നസീർ മിന്നലെ,എം എ നിഷാദ് എന്നിവരാണ് ഗായകർ.
ഓഡിയോഗ്രാഫി- ഗണേശ് മാരാർ,
ഗ്രാഫിക്സ്-ലൈവ് ആക്ഷൻ,സ്റ്റിൽ-അജി മസ്കറ്റ്,ഡിസൈൻ- യെല്ലോ ടൂത്ത്സ്,
സ്റ്റുഡിയോ-ചിത്രാഞ്ജലി,വിതരണം- മാൻ മീഡിയ,പി ആ ർ -എ എസ് ദിനേശ്.