കൊച്ചി ബിനാലെ അദ്‌ഭുതകരം: മല്ലിക സാരാഭായ്.

കൊച്ചി:  ഉണർവ്വും അവബോധവും പകരുന്ന ആശയമാണ് ബിനാലെ മുന്നോട്ടുവയ്ക്കുന്നതെന്ന് വിഖ്യാത ക്‌ളാസിക്കൽ ഡാൻസറും ആക്റ്റിവിസ്റ്റുമായ മല്ലിക സാരാഭായ്. ബിനാലെ കാണാൻ മാത്രമായി എല്ലാ തവണയും കൊച്ചിയിൽ വരുന്നത് പുതുമുഖ ആർട്ടിസ്റ്റുകളുടെ അവതരണങ്ങൾ ആസ്വദിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഇത്തവണയും നിരവധി പുതിയ ആർട്ടിസ്റ്റുകളുടെ ശക്തമായ രംഗപ്രവേശം കാണാനായതിൽ ചാരിതാർഥ്യമുണ്ട്. സാമ്പത്തിക പ്രാരാബ്ധങ്ങൾ മൂലം കോവിഡിനു ശേഷം ബിനാലെയുടെ പുനഃരാരംഭം എത്ര ദുഷ്‌കരമെന്ന് ചെറിയ നിലയ്ക്ക് ഒരു ക്യൂറേറ്ററായ തനിക്ക് എളുപ്പത്തിൽ മനസിലാകും. എന്നിട്ടും സംരംഭവുമായി മുന്നോട്ടു നീങ്ങിയത് അത്യധികം സുധീരമാണെന്ന് മല്ലിക സാരാഭായ് പറഞ്ഞു. കല ആസ്വാദിക്കാൻ ഇത്രയ്ക്ക് ഇങ്ങനെ ആളുകൾ എത്തുന്നത് കൊച്ചി ബിനാലെയുടെ സവിശേഷതയാണ്. ഇന്ത്യൻ സാഹചര്യങ്ങളിൽ അദ്‌ഭുതകരമായ ഇത് ആവേശം കൊള്ളിക്കുന്നു. കേരളത്തിന്റെ സമ്പന്നവും ഊർജ്ജസ്വലവുമായ കലാ സാംസ്‌കാരിക പാരമ്പര്യം പരിപോഷിപ്പിക്കാൻ ബിനാലെ നിർണ്ണായക പങ്കുവഹിക്കുമെന്നും അവർ പറഞ്ഞു.

സി.ഡി. സുനീഷ് .

Author
Citizen Journalist

Goutham Krishna

No description...

You May Also Like