എംപുരാന്‍ മാര്‍ച്ച് 27ന് തിയ്യേറ്ററിലെത്തും.
- Posted on March 17, 2025
- Cinema
- By Goutham Krishna
- 91 Views

ലൂസിഫറിന്റെ രണ്ടാം ഭാഗമായെത്തുന്ന മോഹന്‍ലാല്‍ ചിത്രം 'എംപുരാന്‍' നേരത്തെ തീരുമാനിച്ചതു പ്രകാരം മാര്‍ച്ച് 27ന് തന്നെ തിയേറ്ററുകളില്‍ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് സുകുമാരന്‍. എംപുരാന്‍ കേരളത്തില്‍ വിതരണം ചെയ്യുക ഗോകുലം മൂവീസ് ആയിരിക്കുമെന്നും പൃഥ്വിരാജ് ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി. ചിത്രത്തിന്റെ റിലീസ് തീയതി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് തിയേറ്ററുകളില്‍ എത്താന്‍ വൈകുമെന്ന രീതിയില്‍ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യില്ലെന്ന തീരുമാനം സ്വീകരിച്ചതോടെയാണ് പ്രതിസന്ധിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.