വൈഗ കാർഷീക മേളക്ക് 25 ന് തുടക്കമാകും

  • Posted on February 24, 2023
  • News
  • By Fazna
  • 134 Views

തിരുവനന്തപുരം: കൃഷി വകുപ്പിൻ്റെ ഏറെ ജന ശ്രദ്ധ നേടിയ വൈഗ കാർഷീക മേള 25 മുതൽ മാർച്ച് 2 വരെ തിരുവനന്തപുരത്ത് നടക്കും. വൈഗ 2023 സംസ്ഥാനത്തെ കാർഷിക ഉൽപ്പന്നങ്ങളുടെ സംസ്കരണം, മൂല്യവർദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും ലക്ഷ്യമിട്ട് കൃഷി വകുപ്പ് 2016 മുതൽ വൈഗ (വാല്യൂ എഡീഷൻ ഫോർ ഇൻകം ജനറേഷൻ ഇൻ അഗ്രികൾച്ചർ ) സംഘടിപ്പിച്ചു വരികയാണ് ."കാർഷിക മേഖലയിൽ മൂല്യ വർദ്ധിത ശൃംഖലയുടെ വികസനം" എന്ന ആശയത്തെ മുൻ നിർത്തിക്കൊണ്ടാണ് ഇത്തവണത്തെ "വൈഗ" ഫെബ്രുവരി ഇരുപത്തിയഞ്ച് മുതൽ മാർച്ച് രണ്ട് വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ചിരിക്കുന്നത്.കർഷകർക്കും പൊതുജനങ്ങൾക്കും പുതു സംരംഭകർക്കും കാർഷിക മേഖലയിലെ അത്യാധുനിക സാങ്കേതിക മുന്നേറ്റങ്ങൾ അടുത്തറിയുന്നതിനും കാർഷിക വിദഗ്ദ്ധർക്ക് പുതിയ സാങ്കേതിക വിദ്യകൾ പങ്കിടുന്നതിനും ഉള്ള ഒരു വേദി എന്ന നിലയിലാണ് കാർഷിക പ്രദർശനവും കാർഷിക സെമിനാറുകളും ശില്പശാലകളും ബിസിനസ് മീറ്റുമായി വൈഗ സംഘടിപ്പിച്ചിരിക്കുന്നത്.വൈഗയുടെ ഭാഗമായി "അഗ്രി ഹാക്കത്തോണും", ഡി.പി. ആർ ക്ലിനിക്കും" മേളയുടെ ഭാഗമായി നടക്കും .2023 ഫെബ്രുവരി 25-ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വൈഗ 2023 ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ അരുണാചൽ പ്രദേശ് കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ടഗേ ടകി, സിക്കിം കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലോക് നാഥ് ശർമ്മ, ഹിമാചൽ പ്രദേശ് കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചന്ദേർ കുമാർ തുടങ്ങിയ വിശിഷ്ടാതിഥികൾ പങ്കെടുക്കും.             “കേരൾ അഗ്രോ” ലോഗോ പ്രകാശനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവ്വഹിക്കും. നബാർഡ് ചെയർമാൻ കെ.വി. ഷാജി, പത്മശ്രീ ചെറുവയൽ രാമൻ, പത്മശ്രീ ലക്ഷ്മികുട്ടിയമ്മ എന്നിവരെ വേദിയിൽ ആദരിക്കും. സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊ. (ഡോ.) വി കെ രാമചന്ദ്രൻ, തിരുവനന്തപുരം കോർപറേഷൻ മേയർ എസ്. ആര്യ രാജേന്ദ്രൻ, എം.പി മാർ, എം.എൽ.എ മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മറ്റു ജനപ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ടാവും. 

എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷനാകുന്ന യോഗത്തിൽ വച്ച്  സിക്കിം കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലോക് നാഥ് ശർമ്മ നിർവ്വഹിക്കും.  തുടർന്നുള്ള ദിവസങ്ങളിൽ രണ്ട് വേദികളിൽ വ്യത്യസ്തങ്ങളായ വിഷയങ്ങളെക്കുറിച്ച് സെമിനാറുകളും ചർച്ചകളും നടക്കും. കൂടാതെ ഡി.പി.ആർ ക്ലിനിക്കിലൂടെ തയ്യാറാക്കിയ ഡി.പി.ആറുകളുടെ വിതരണവും, കർഷകർക്ക് നേരിട്ട് വ്യാപാര കരാറിൽ ഏർപ്പെടാനുള്ള അവസരമായി  ബിസിനസ്സ് മീറ്റും  കാർഷിക മേഖല നേരിടുന്ന പ്രശ്നനങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം കണ്ടെത്തുന്നതിനുള്ള "വൈഗ അഗ്രിഹാക്ക് 2023" ന്റെ വിജയികളുടെ പ്രഖ്യാപനവും കലാ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നതായിരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഡി.പി.ആർ ക്ലിനിക്ക് കാർഷിക മേഖലയിലെ സംരംഭകത്വപ്രോത്സാഹനത്തിനായി വൈഗ 2023 നോടനുബന്ധിച്ച് ഡി.പി.ആർ ക്ലിനിക് പ്രത്യേകമായി വിഭാവനം ചെയ്തു നടപ്പാക്കുകയാണ്. ഇത്തവണത്തെ വൈഗയുടെ ഏറ്റവും പ്രധാന ആകർഷണമാണ് ഡി.പി.ആർ ക്ലിനിക്ക്. സംരംഭകർക്ക് വഴികാട്ടിയാകുക എന്ന ലക്ഷ്യത്തിൽ കൃഷിവകുപ്പ്  സംഘടിപ്പിക്കുന്ന ഡി.പി.ആർ ക്ലിനിക് തിരുവനന്തപുരം സമേതിയിൽ ഫെബ്രുവരി 15 മുതൽ 17 വരെയുള്ള തീയതികളിൽ മൂന്ന് ദിവസമായിട്ടാണ് നടത്തപ്പെട്ടത്. വൈഗ ഡി.പി.ആർ ക്ലിനിക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 15ന്  കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് തിരുവനന്തപുരം സമേതിയിൽ വച്ച് നിർവഹിച്ചു.  ഒരു സംരംഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഒരു ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് അഥവാ ഡി.പി.ആർ. ഇതിൽ ആ സംരംഭത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുന്നു. ഘടകങ്ങൾ എന്നാൽ സംരംഭത്തിന് ആവശ്യമായ ഭൗതിക സാഹചര്യം അസംസ്കൃത വസ്തുക്കളുടെ ലഭ്യത, യന്ത്രസാമഗ്രികൾ, സാങ്കേതികവിദ്യ, സാമ്പത്തിക സ്രോതസ്സ്, സാമ്പത്തിക വിശകലനം, ആ പ്രൊഡക്ഷൻ യൂണിറ്റിന്റെ കപ്പാസിറ്റി, തുടങ്ങി ആ സംരംഭത്തിന്റെ എല്ലാ മേഖലയും കോർത്തിണക്കിയാണ് ഒരു ഡി.പി.ആർ രൂപകൽപന ചെയ്യുന്നത്.

ഓൺലൈനായി രജിസ്റ്റർ ചെയ്ത 118 അപേക്ഷകളിൽ നിന്ന് ഇന്റർവ്യൂ നടത്തി 71 സാധ്യതാ സംരംഭങ്ങൾ തിരഞ്ഞെടുക്കുകയും. ഇതിൽ നിന്ന് 50 മാതൃകാ സംരംഭങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു കഴിഞ്ഞു. ഇത്തരത്തിൽ തിരഞ്ഞെടുത്ത 50 മാതൃകാ സംരംഭങ്ങളായിരിക്കും ഡി.പി.ആർ ക്ലിനിക്കിൽ ഉൾപെടുത്തുക. വിദഗ്ദ്ധരുടെ ഒരു പാനലിനു മുന്നിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്നയാൾ തന്റെ സ്വപ്നങ്ങളും അതിനു വേണ്ടി താൻ ചെയ്തിട്ടുള്ള തയ്യാറെടുപ്പുകളും അവതരിപ്പിക്കുന്നു. പാനലിൽ ശാസ്ത്രജ്ഞർ, സാമ്പത്തിക വിദഗ്ദ്ധർ, സാങ്കേതികവിദഗ്ദ്ധർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചറൽ ഫണ്ട് പദ്ധതിയിലെ ഉദ്യോഗസ്ഥർ, സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ മിഷൻ, നബാർഡിന്റെ സബ്സിഡിയറി ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ ആയ നാബ്കോൺ  തുടങ്ങിയവർ ഉൾപ്പെടുന്നു. സംരംഭകന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് സഹായിക്കുന്നതും ബാങ്കുകൾക്ക് ഏറ്റെടുക്കാൻ കഴിയുന്നതുമായ കുറ്റമറ്റ ഒരു ഡി പി ആർ ആണ് സംരംഭകന് ഡി പി ആർ ക്ലിനിക്കിന്റെ ഇടപെടലോടെ ലഭിക്കുന്നത്. കൂടാതെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ ക്ലിനിക്കിന്റെ ഭാഗമായി ഒരു കുടക്കീഴിൽ സമന്വയിക്കുന്നതിനാൽ സംരംഭകന്റെ പ്രോജക്ട് ഇതര വകുപ്പുകൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിന്റെ സംയോജന സാദ്ധ്യതകളും ക്ലിനിക്കിൽ പരിഗണിക്കുന്നു.

ഡി.പി.ആർ ക്ലിനിക്കിന്റെ ഭാഗമായി 50 സംരംഭകരുടെ സംരംഭങ്ങൾക്കാണ് ഡി.പി.ആറുകൾ തയ്യാറാക്കി നൽകുന്നത്. സംരംഭകരിൽ നിന്ന് ശേഖരിക്കുന്ന ആശയങ്ങളെ വിദഗ്ദ്ധ സമിതി വിശകലനം ചെയ്ത് ഡി പി ആർ തയ്യാറാക്കുന്നതിനോടൊപ്പം സർക്കാർ പദ്ധതികളെ സമന്വയിപ്പിക്കുന്നതിനും അത് പ്രകാരമുള്ള പരമാവധി ആനുകൂല്യങ്ങൾ സംരംഭങ്ങൾക്ക്  ലഭിക്കാനും ഡി.പി.ആർ ക്ലിനിക്കിലൂടെ സാധിക്കും. മാർച്ച് ഒന്നാം തീയതി ഡി.പി.ആറുകൾക്ക് അന്തിമ രൂപം നൽകുകയും തുടർന്ന് സംരംഭകർക്ക് ഡി.പി.ആറുകൾ കൈമാറുകയും ചെയ്യും.

ബിസിനസ്സ് മീറ്റ്  കേരളത്തിന്റെ തനത് കാർഷികോല്പന്നങ്ങൾ എക്കാലത്തും ലോകത്തിന് പ്രിയമുള്ളതാണ്. സുഗന്ധവ്യഞ്ജനങ്ങളും ഫലവർഗങ്ങളും പച്ചക്കറിയും കിഴങ്ങ് വർഗ്ഗങ്ങളും ധാന്യങ്ങളും ഔഷധസസ്യങ്ങളുമടക്കമുള്ള എല്ലാ വിളകൾക്കും പശ്ചിമഘട്ടത്തിന്റെ പരിഗണന ലഭിക്കുന്നുണ്ട്. വിപണി സാദ്ധ്യത ധാരാളമുണ്ടായിട്ടും നമ്മുടെ കർഷകർക്ക് അതിൻറെ ഗുണം ലഭിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ കർഷകരുടെ ഉൽപ്പന്നങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി വിപണിയിൽ നേരിട്ട് എത്തിക്കുന്നതിനും അതിന്റെ പ്രയോജനം കർഷകർക്ക് പൂർണമായും ലഭിക്കുന്നതിനും ബിസിനസ്സ് മീറ്റ് (ബി ടു ബി) വൈഗയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. വൈഗ വെബ്സൈറ്റ് വഴി രജിസ്‌ട്രേഷൻ നടത്തിയ ഉല്പാദകരെയും സംരംഭകരേയും വ്യാപാരികളെയും വ്യവസായികളെയും ഉൾപ്പെടുത്തി ഫെബ്രുവരി 28 മുതൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ വച്ചാണ് ബിസിനസ്സ് മീറ്റ് നടത്തുക. ഏകദേശം 145 ഉല്പാദകരുടെ ഉൽപന്നങ്ങൾ ബിസിനസ്സ് മീറ്റിലൂടെ വിറ്റഴിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുകയാണ്. 60 ഓളം വിപണന മേഖലയിലുള്ള ഏജൻസികളാണ് ബിസിനസ്സ് മീറ്റിൽ പങ്കെടുക്കുന്നത്. നൂറ് കോടി രൂപയുടെ ബിസിനസ്സ് പ്രതീക്ഷിക്കുന്നു. കൂടാതെ ഒരു കൃഷിഭവൻ ഒരു ഉല്പന്നം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി 500 ഉല്പന്നങ്ങയുടെ വിപണി കണ്ടെത്തുന്ന പ്രക്രിയയും ബിസിനസ് മീറ്റിൽ ഉണ്ടാകും. കേരളത്തിലെ ഏതൊരു സംരംഭകനും ഈ മീറ്റിൽ പങ്കെടുത്ത് ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് അവസരമൊരുക്കിയിട്ടുള്ളത്. ലളിതമായ നടപടിക്രമങ്ങളിലൂടെ കർഷകർക്ക് നേരിട്ട് വ്യാപാര കരാറിൽ ഏർപ്പെടാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

വൈഗ അഗ്രിഹാക്ക് 2023 കാർഷികമേഖലയിലെ ഏറ്റവും വലിയ ഹാക്കത്തോൺ ആയ വൈഗ അഗ്രിഹാക്ക് 2023 അന്താരാഷ്ട്ര ശില്പശാലയുടെ ഭാഗമായി പ്രത്യേകം സംഘടിപ്പിക്കുന്നു. വെള്ളായണി കാർഷിക കോളേജിൽ വെച്ച് ഫെബ്രുവരി 25 മുതൽ 27 വരെ വൈഗ 2023ന്റെ ഭാഗമായി നടത്തുന്ന ഗ്രാൻഡ് ഫിനാലയിലേക്കുള്ള നോമിനേഷനുകളുടെ പരിശോധന നടന്നു വരികയാണ്.  കാലാവസ്ഥ വ്യതിയാനം, കാർഷികോല്പന്നങ്ങളുടെ വില സ്ഥിരതയില്ലായ്മ, കീട രോഗ ബാധകൾ, ഉയർന്ന ഉദ്‌പാദന ചിലവ്, തൊഴിലാളികളുടെ ലഭ്യതക്കുറവ്, തുടങ്ങിയവയടക്കമുള്ള പ്രതിസന്ധികൾ കാർഷിക മേഖല നേരിടുന്നുണ്ട്. നിലവിലുള്ള പരിഹാരമാർഗങ്ങൾക്കപ്പുറമുള്ള സാദ്ധ്യതകൾ കണ്ടെത്തുന്നതിന് നടത്തുന്ന അഗ്രിഹാക്കത്തോൺ വലിയ പ്രതീക്ഷ പുലർത്തുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത  ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ, കർഷകർ തുടങ്ങിയവരാണ് ഹാക്കത്തോണിൽ പങ്കെടുക്കുന്നത്.

കേരളത്തിന്റെ കാർഷിക മേഖല നേരിടുന്ന പ്രധാന പ്രശ്നനങ്ങൾക്കും പ്രതിസന്ധികൾക്കും ഉള്ള ശാസ്ത്രീയമായ പരിഹാര നിർദ്ദേശങ്ങളായിരിക്കും അവതരിപ്പിക്കുക. പ്രശ്ന പരിഹാരങ്ങൾ മത്സരാടിസ്ഥാനത്തിലാണ് ടീമുകൾ അവതരിപ്പിക്കുക. പ്രാഥമിക വിലയിരുത്തലിലൂടെ തെരഞ്ഞെടുക്കപ്പെട്ട 30 ടീമുകളാണ് ഹാക്കത്തോണിന്റെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുക. 36 മണിക്കൂർ നീണ്ട പ്രശ്ന പരിഹാര മത്സരമായ വൈഗ അഗ്രിഹാക്ക് 2023 ൽ സോഫ്റ്റ് വെയർ, ഹാർഡ് വെയർ വിഭാഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള മത്സരങ്ങൾ നടത്തുന്നു. ടീമുകൾക്ക് വിദഗ്ദ്ധ നിർദ്ദേശം നൽകുന്നതിനും, പ്രശ്ന പരിഹാരത്തിലേക്ക് എത്തുന്നതിനുള്ള സഹായം നൽകുന്നതിനായി മെന്റർമാരുടെ പാനൽ ഇതിന്റെ ഭാഗമായി സജ്ജീകരിക്കും. മത്സരാർത്ഥികൾ, അവർ നിർദ്ദേശിച്ച പ്രശ്ന പരിഹാരം (സൊല്യൂഷനുകൾ) പ്രായോഗിക തലത്തിലേയ്ക്ക് എത്തിക്കാവുന്ന വിധം വികസിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യണം. വ്യത്യസ്ഥ ഘട്ടങ്ങളായി നടക്കുന്ന വിലയിരുത്തലിൽ മികച്ച 10 ടീമുകളെ വീതം പവർ ജഡ്ജ്മെന്റ് എന്ന അവസാന റൗണ്ടിലേക്ക് കണ്ടെത്തുന്നു. പവർ ജഡ്ജ്മെന്റ് എന്നറിയപ്പെടുന്ന ഈ റൗണ്ടിലെ വിജയികളാകും മത്സര വിജയികൾ. ഒരോവിഭാഗത്തിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്ന ടീമുകൾക്ക് യഥാക്രമം 50000, 25000, 15000 രൂപവീതവും സെർട്ടിഫിക്കറ്റുകളും നൽകുന്നതാണ്. വിജയികളാകുന്ന ടീമുകളുടെ പ്രശ്ന പരിഹാരങ്ങൾ പ്രായോഗിക തലത്തിൽ വികസിപ്പിക്കുന്നതിനും, അവ കാർഷിക മേഖലക്ക് ഉപയുക്തമാകുന്ന തരത്തിൽ വിനിയോഗിക്കുന്നതിനും ആവശ്യമായ തുടർ പ്രവർത്തനങ്ങളും കൃഷി വകുപ്പ് സ്വീകരിക്കുന്നതാണ്.

വൈഗ 2023 കാർഷിക സെമിനാറുകൾ വൈഗ 2023ൽ വിവിധ വിഷയങ്ങളിൽ കാർഷിക സെമിനാറുകൾ സംഘടിപ്പിക്കുന്നു. കാർഷിക ധനകാര്യവും സംരംഭകത്വവും, കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ അധിഷ്ഠിത ഉൽപ്പാദനം, ട്രൈബൽ അഗ്രികൾച്ചർ ടെക്നോളജികൾ, ഡിജിറ്റൽ അഗ്രിക്കൾച്ചർ, പാക്കേജിംഗ് ടെക്നോളജിയും ബ്രാൻഡിംഗും, കാർഷിക ഉത്പാദക സംഘടനകൾ, കാർബൺ ന്യുട്രൽ കൃഷി, കാർഷിക സ്റ്റാർട്ടപ്പുകൾ - യൂത്ത്, സംരംഭകത്വ വികസനം സംബന്ധിച്ച വിഷയങ്ങൾ, ചെറുധാന്യങ്ങളുടെ സാദ്ധ്യതകൾ, പച്ചക്കറി - ഫലവർഗ്ഗങ്ങളുടെ വിളവെടുപ്പിനു ശേഷമുള്ള പരിപാലനവും മൂല്യവർദ്ധനവും തുടങ്ങി 18 വിഷയങ്ങളിലാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്. പുത്തരിക്കണ്ടം മൈതാനിയിൽ രണ്ട് വേദികളിലായി ഒരേ സമയം സെമിനാറുകൾ നടത്തും. ഓരോ വിഷയങ്ങളിലും ഇരുന്നൂറ് വീതം കർഷകരുടെ പങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

കാർഷിക പ്രദർശനം കാർഷിക മേഖലയിലെ മൂല്യവർധിത ഉൽപ്പന്നങ്ങൾ കേന്ദ്രീകരിച്ച് ഇരുന്നൂറ്റി അൻപതിലധികം സ്റ്റാളുകൾ വൈഗയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. പൊതുജനങ്ങൾക്കും കർഷകർക്കും ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെ പ്രദർശന നഗരി സന്ദർശിക്കുന്നതിനാണ് അവസരമൊരുക്കിയിട്ടുള്ളത്. കൃഷിക്കൂട്ടങ്ങൾ, കാർഷികോദ്പാദന സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ, പൊതു മേഖല, സർക്കാരിതര, അർദ്ധ സർക്കാർ, സർക്കാർ, സംരംഭകർ തുടങ്ങിയവരുടെ കാർഷിക നേട്ടങ്ങൾ പ്രതിപാദിക്കുന്ന കാർഷിക പ്രദർശനവും ഇതിൽ ഉൾപ്പെടുന്നു. ഉത്തരാഖണ്ഡ്, ജമ്മുകാശ്‍മീർ, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, ആസാം, കർണ്ണാടക, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളുടെയും, കാർഷിക സർവ്വകലാശാല, നബാർഡ്, കേന്ദ്ര ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളുടെയും കാർഷിക പ്രദർശനങ്ങളും ഇതിൽ ഉൾപ്പെടും. പ്രദർശന നഗരിയോടനുബന്ധിച്ച് വിവിധ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷണ ശാലയും, വ്യത്യസ്തങ്ങളായ കലാസന്ധ്യകളും ഒരുക്കിയിട്ടുണ്ട്.

അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചറൽ ഫണ്ട് കാർഷിക മേഖലയെ ഏറ്റവും വലിയ നിക്ഷേപ സൗഹൃദ മേഖലയാക്കി മാറ്റി കാർഷിക മേഖലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനുള്ള ഒരു പദ്ധതിയാണ് അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചറൽ ഫണ്ട് .2520 കോടി രൂപയാണ് കേന്ദ്രം ഈ പദ്ധതിക്കായി സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. ഈ പദ്ധതി പ്രകാരം സംഭരണം, പ്രാഥമിക സംസ്കരണം, വിപണനം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി പരമാവധി 2 കോടി രൂപ വരെ മൂന്ന് ശതമാനം പലിശ ഇളവിൽ ലഭിക്കുന്നതാണ്. കർഷകർ, കർഷക കൂട്ടായ്മകൾ, കർഷക സംരംഭകർ, സഹകരണ സ്ഥാപനങ്ങൾ സഹായം എന്നിവർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. മറ്റു കേന്ദ്ര - സംസ്ഥാന സർക്കാർ പദ്ധതികളുമായി സംയോജിപ്പിച്ചു കൊണ്ടും  നടപ്പിലാക്കാവുന്നതാണ്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് 2020 ജൂലൈയിൽ ആയിരുന്നു പ്രാബല്യത്തിൽ വന്നത്. പ്രാഥമിക സംസ്കരണ കേന്ദ്രം, വെയർഹൗസ്, കസ്റ്റം ഹയറിങ് സെന്റർ, കോൾഡ് സ്റ്റോറുകളും കോൾഡ് ചെയിനും, സ്മാർട്ടും കൃത്യവുമായ കൃഷിക്ക് അടിസ്ഥാന സൗകര്യങ്ങൾ, പാക്കേജിംഗ് യൂണിറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനാണ് ഈ ഇടത്തരം-ദീർഘകാല വായ്പാ പദ്ധതി പദ്ധതിയായ അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് വിനിയോഗിക്കുന്നത്. 

ഈ പദ്ധതി പ്രകാരം 2 കോടി രൂപ വരെ 3% പലിശ ഇളവ് ലഭിക്കുന്നതാണ്. 2 വർഷം വരെയുള്ള മൊറട്ടോറിയം കാലയളവ് ഉൾപ്പെടെ 7 വർഷമാണ് ലോൺ കാലാവധി വരുന്നത്.  കർഷകർ, കർഷക ഗ്രൂപ്പുകൾ, പ്രൈമറി അഗ്രിക്കൾച്ചർ ക്രെഡിറ്റ് സൊസൈറ്റികൾ, സംരംഭകർ, സ്റ്റാർട്ടപ്പുകൾ, സംസ്ഥാന/ദേശീയ സർക്കാർ ഏജൻസികൾ തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ.  കാർഷിക വിളവെടുപ്പാനന്തര നഷ്ടങ്ങൾ കുറക്കുക, ഇടനിലക്കാരെ ആശ്രയിക്കുന്നത് ഒഴിവാക്കുക, കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങളുടെ വിടവ് നികത്തുക, കാർഷിക മേഖലയിൽ ദീർഘകാല വായ്പകൾ അനുവദിക്കുക എന്നിവയാണ് അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് പ്രോജക്ടിന്റെ പദ്ധതി ലക്ഷ്യങ്ങൾ.

2020 ജൂലൈ മുതൽ 2023 ഫെബ്രുവരി വരെ ആകെ 2249 അപേക്ഷകളിലായി 2045.31 കോടി രൂപയുടെ പ്രോജെക്റ്റുകൾ സമർപ്പിച്ചതിൽ 538 അപേക്ഷകൾക്കായി 252.71 കോടി രൂപ അനുവദിച്ചു. ആയതിൽ നിന്നും 405 അപേക്ഷകൾക്കായി 134.96 കോടി രൂപ വിവിധ പ്രൊജെക്ടുകൾക്കായി വിതരണം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ സംരംഭകത്വ സാധ്യത പരിഗണിക്കുമ്പോൾ കൂടുതൽ തുക AIF ൽ നിന്ന് അനുവദിക്കാനാവും. മികച്ച പദ്ധതി ആശയങ്ങൾ വരുന്നുണ്ടെങ്കിലും അതിനെയെല്ലാം പ്രായോഗിക മൂല്യമുള്ള പദ്ധതികളാക്കി മാറ്റുന്നതിന് സംരംഭകരെ ശാക്തീകരിക്കേണ്ടതുണ്ട്. പദ്ധതി തുക കൂടുതലായി വിനിയോഗിക്കാൻ കൂടിയാണ് ഡി.പി. ആർ. ക്ലിനിക്കുകൾ ആരംഭിച്ചിട്ടുള്ളത്. വൈഗയുടെ ഭാഗമായാണ് ഡി. പി. ആർ .ക്ലിനിക്കുകൾ തുടക്കമിട്ടതെങ്കിലും രണ്ട് മാസത്തിലൊരിക്കലെങ്കിലും സംരംഭകരെ സഹായിക്കുന്നതിനായി വിവിധ ഭാഗങ്ങളിൽ വച്ച് ഡി. പി. ആർ  ക്ലിനിക്കുകൾ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. 100 കോടിയോളം രൂപയുടെ സംരംഭകരുടെ അപേക്ഷകളും 300 കോടിയോളം രൂപയുടെ സഹകരണ സ്ഥാപനങ്ങളുടെ അപേക്ഷകളും അംഗീകാരത്തിനായി സമർപ്പിച്ചു കഴിഞ്ഞു. തുടർന്ന് നടക്കുന്ന DPR ക്ലിനിക്കുകളിലൂടെ കൂടുതൽ കാർഷികോല്പാദക സംഘടനകളെയും, സംരംഭങ്ങളെയും, കൃഷിക്കൂട്ടങ്ങളെയും എ.ഐ .എഫ്  പദ്ധതിയിലേക്ക് ആകർഷിക്കാനാണ് ഉദ്ദേശിക്കുന്നത്.

മൂല്യ വർദ്ധിത സായരംഭങ്ങൾക്ക് പ്രത്യേക ധനസഹായം മൂല്യ വർദ്ധിത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു പ്രത്യേക ധനസഹായം കൃഷിവകുപ്പ് ലഭ്യമാക്കുന്നുണ്ട്. അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി ചെറുകിട കർഷക - കാർഷിക വ്യാപാര കൺസോർഷ്യം  (എസ് എഫ് എ സി) നോഡല്‍ ഏജൻസിയായി ഈ പ്രവർത്തനങ്ങള്‍ നടപ്പിലാക്കുന്നത്. ഇടത്തരം ചെറുകിട സൂക്ഷ്മ കാർഷിക സംസ്കരണ /മൂല്യ വർദ്ധന യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കുക, കർഷകരുടെ വരുമാന വർദ്ധനവ് ഉറപ്പുവരുത്തുക, കാർഷിക ഉത്പാദക സംഘടനകളെ നവീകരിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കൾക്ക്  വായ്പാ സഹായവും ഉറപ്പാക്കുന്നുണ്ട്.കാബ് കോ  (കേരള അഗ്രി ബിസിനസ് കമ്പനി) & (മൂല്യ വർദ്ധിത കൃഷി മിഷന്‍)കാർഷിക (മേഖലയുടെ സമഗ്ര വികസനവും കർഷക വരുമാന വർദ്ധനവും മുന്നില്‍ കണ്ടുകൊണ്ട് സർക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള പദ്ധതികളായ കാബ്കോ , വാം എന്നിവ സംസ്ഥാനത്തിന്റെ  കാർഷിക പുനരുജ്ജീവനത്തിന് ഏറെ പ്രതീക്ഷ നല്കുന്ന പദ്ധതികളാണ്. കാബ്കോ സംരംഭം കാർഷിക ബിസിനസ് പദ്ധതികൾക്ക്  മുൻതൂക്കം നല്കുന്നു എന്നതുകൊണ്ട് തന്നെ യുവ സംരംഭകർക്ക് ഇത് പ്രതീക്ഷ നല്കുന്നതാണ്. സംഭരണം, സംസ്കരണം, മൂല്യ വർദ്ധനവ്, സംഭരണം, വിപണനം, അന്താരാഷ്ട്ര വ്യാപാരം തുടങ്ങി മൂല്യ വർദ്ധിത ശൃംഖലയിലെ എല്ലാ കാർഷിക പ്രവർത്തനങ്ങളും കാബ്കോയുടെ പരിധിയില്‍ വരും. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്‍ സ്പെഷ്യല്‍ പർപ്പസ് വെഹിക്കിള്‍ ആയി പ്രവർത്തിക്കുന്ന കാബ്കോയില്‍ സർക്കാരിനൊപ്പം കർഷകർ, കർഷക ഗ്രൂപ്പുകള്‍, കൃഷിക്കൂട്ടങ്ങൾ, കാർഷികോല്പാദന സംഘടനകൾ, പൊതുജനങ്ങള്‍, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങള്‍ തുടങ്ങിയവരുടെ കൂടി പങ്കാളിത്തം ഉണ്ടായിരിക്കും.   പ്രാദേശിക കാർഷിക ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുന്നതിന് കർഷകർക്ക് വേണ്ട സഹായങ്ങള്‍ നല്കുക എന്നതും കാബ്കോയുടെ ചുമതലയില്‍ ഉൾപ്പെടും. കർഷക വരുമാന വർദ്ധനവ് പ്രധാന ലക്ഷ്യമാക്കിക്കൊണ്ടായിരിക്കും കമ്പനി പ്രവർത്തിക്കുക. ഉത്പാദന വർദ്ധനവിലൂടെയും മൂല്യ വർദ്ധനവിലൂടെയും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കേരളത്തിന്റെ കാർഷിക പരിസ്ഥിതിക്ക് അനുയോജ്യമായ കാലാവസ്ഥ അനുരൂപ കാർഷിക മാതൃകകള്‍ അവലംബിക്കുന്നതിനുമായി മൂല്യവർദ്ധിത കൃഷി മിഷന്‍ (വാം) ഇതിനകം തന്നെ രൂപീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സംയോജിതമായ ഇടപെടലുകള്‍ മിഷന്റെ പ്രവർത്തനത്തില്‍ ഉണ്ടാകും.കൃഷിവകുപ്പിന്റെ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ 

"കേരൾ അഗ്രോ" എന്ന ബ്രാന്റിൽ കൃഷിവകുപ്പിന്റെ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ ലഭ്യമാക്കുന്നു. ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നീ പ്ലാറ്റ്ഫോമുകൾ വഴി ഭാരതം മുഴുവൻ ലഭിക്കത്തക്ക രീതിയിൽ ഉൽപ്പന്നങ്ങൾ വിപണനം നടത്തും. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ടുവരെ തിരുവനന്തപുരം പുത്തരിക്കണ്ടം  മൈതാനിയിൽ സംഘടിപ്പിക്കുന്ന വൈഗ 2023  വേദിയിൽ പദ്ധതിയുടെ ലോഞ്ചിംഗ് നടത്തുന്നതാണ്. ഈ പദ്ധതിയിൽ ആദ്യം സർക്കാർ ഫാമുകൾ മാത്രമാണ് ആവിഷ്കരിച്ചിരുന്നത് തുടർന്ന് സ്റ്റേറ്റ് ബയോ കണ്ട്രോൾ ലാബ് മണ്ണുത്തി, സ്റ്റേറ്റ് ബയോ കണ്ട്രോൾ ലാബ് തിരുവനന്തപുരം, ഹോർട്ടികോർപ് - മൂന്നാറിലേയും മാവേലിക്കരയിലെയും യൂണിറ്റുകൾ, എസ് എഫ് എസിയുടെ കീഴിലുള്ള എഫ്. പി .സി .എസ് / എഫ്. പി. ഒ , കൃഷിഭവനകളുടെ കീഴിലുള്ള സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ എന്നിവയും ഉൾപ്പെടുത്തുന്നതാണ്. ഇതുവരെ കൃഷിവകുപ്പ് ഫാമുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും 64 ഉൽപ്പന്നങ്ങൾ ഓൺലൈൻ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. 24 സർക്കാർ ഫാമുകൾ വിവിധതരം ഉൽപ്പന്നങ്ങൾ, പച്ചക്കറി, വിത്ത്, പഴവർഗ്ഗ ലേയർ/ ഗ്രാഫ്റ്റ്, കുരുമുളക് ഗ്രാഫ്റ്റ്/ വേര് പിടിപ്പിച്ച തൈകൾ, ഔഷധ സസ്യങ്ങൾ, ജൈവവളങ്ങൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവ ഉത്പാദിപ്പിച്ച് വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്.വാർഷിക പദ്ധതി ശാസ്ത്രീയ സമീപനത്തിലൂടെ ഭക്ഷ്യവിളകളുടെ ഉല്പാദനവും ഉല്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനും അതിലൂടെ ഭക്ഷ്യ ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും വാർഷിക പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നെല്ല്, പച്ചക്കറികൾ, തെങ്ങ്, പഴവർഗ്ഗങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ തുടങ്ങിയ പ്രധാന വിളകൾ ഇതിൽ ഉൾപ്പെടുന്നു. കാര്യക്ഷമമായ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളിലൂടെ നൂതന ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പ്രചരണവും അവ കർഷകർ സ്വീകരിച്ച് നടപ്പിലാക്കുന്നതും സാധ്യമാക്കും. ലഭ്യമായ വിഭവങ്ങൾ സുസ്ഥിരമായ രീതിയിൽ കാര്യക്ഷമമായും വിവേചനാപരവുമായി ഉപയോഗിക്കുന്നതിനും ഉറപ്പായ വരുമാനം കർഷകർക്ക് ലഭിക്കുന്നതിനുമായി വിള അടിസ്ഥാനമാക്കിയുള്ള വികസനത്തിൽ നിന്നും കൃഷിയിടാധിഷ്ഠിത (ഫാം) വികസനത്തിലേയ്ക്കുള്ള മാറ്റത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പുതിയ പദ്ധതികൾക്ക് കീഴിൽ 2022-23 വർഷത്തിൽ കൃഷിയിടാധിഷ്ഠിത ആസൂത്രണം (ഫാം പ്ലാൻ) അടിസ്ഥാനമാക്കിയുള്ള വികസന സമീപനത്തിന് തുടക്കമിടുകയും ചെയ്യുകയാണ് വൈഗ മേളയിലൂടെ കൃഷി വകുപ്പും സുസ്ഥിരമായ ഒരു കാർഷീക പുനരുദ്ധാരണം വഴി ലക്ഷ്യം വെക്കുന്നത്.



Author
Citizen Journalist

Fazna

No description...

You May Also Like