എമ്പുരാന്റെ റീഎഡിറ്റ് ചെയ്ത പതിപ്പിൽ 24 കട്ടുകൾ,
- Posted on April 01, 2025
- Cinema
- By Goutham prakash
- 450 Views

കീറി മുറിച്ച് എമ്പുരാൻ.
എമ്പുരാന്റെ റീഎഡിറ്റ് ചെയ്ത പതിപ്പിൽ 24 കട്ടുകൾ.
പ്രധാന വില്ലന്റെ പേര് ബജ്‌റംഗി എന്നത് ബൽദേവ് എന്നാക്കി. സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനം കടന്നുപോകുന്ന രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛൻ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എൻ ഐ.എ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്‌തു. നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും നീക്കം ചെയ്തിട്ടുണ്ട്. 2 മിനിറ്റ് 8 സെക്കൻഡ് ആണ് ചിത്രത്തിൽ നിന്ന് വെട്ടിപോയിരിക്കുന്നത്. റീ എഡിറ്റ് ചെയ്ത പതിപ്പ് വൈകാതെ തന്നെ തീയേറ്ററുകളിലേക്ക് എത്തും.