യുവതലമുറയും ആത്മഹത്യാപ്രവണതയും - ഫാദർ. തോമസ് കക്കുഴിയിൽ - ഭാഗം 2

ഈ ലോക്ക് ഡൗൺ സമയത്ത് നിരവധി യുവജനങ്ങളും, കൗമാരക്കാരും ആത്മഹത്യ ചെയ്യുകയും, ചിലരെങ്കിലും അതിൽ നിന്നും രക്ഷ നേടി കൗൺസിലിംഗിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ യുവജനങ്ങളുടെ ഇടയിൽ കൗൺസിലറായി പ്രവർത്തിക്കുന്ന ഫാദർ. തോമസ് കക്കുഴിയുടെ "വളരുന്ന കേരളവും,ഉയരുന്ന ആത്മഹത്യയും" എന്ന പ്രഭാഷണം ശ്രവിച്ച അനേകരാണ് അദ്ദേഹത്തിന്റെ കൗൺസിലിങ്ങിലൂടെ ആത്മഹത്യാപ്രവണതയിൽ നിന്നും പുതുജീവിതത്തിലേക്ക് വന്നിരിക്കുന്നത്.

ഓൺലൈൻ ക്ലാസ്സ് വഴി സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികൾ, ജോലി സ്ഥലങ്ങളിലെ സമ്മർദംമൂലം ആത്മഹത്യയിലേക്ക് പോയ അനേകർ, പഠന വൈകല്യം ഉള്ള വിദ്യാർത്ഥികൾ , സോഷ്യൽ മീഡിയയുടെ ചതിക്കുഴിയിൽ പെട്ട് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചവർ, തെറ്റായ സ്നേഹ ബന്ധങ്ങളിലൂടെ ജീവിതം നഷ്ടപ്പെട്ടു എന്ന് നിരാശയിൽ കഴിയുന്നവർ, കുട്ടികൾക്ക് വേണ്ട പരിശീലനം കൊടുക്കാൻ പേരൻസ് ഗൈഡൻസ് എന്ന ലക്ഷ്യം മുൻനിർത്തി അനേകം മാതാപിതാക്കൾ എന്നിവർ അച്ഛന്റെ കൗൺസിലിംഗ് ഉപയോഗപ്പെടുത്തി പോരുന്നുണ്ട്. 

യുവതലമുറ നേരിടുന്ന ആത്മഹത്യാ പ്രശ്നങ്ങളും, പരിഹാരങ്ങളും,  അധ്യാപകരും,  വിദ്യാർത്ഥികളും,  സമൂഹവും പാലിക്കേണ്ട കടമകളും അച്ഛൻ ഈ വീഡിയോയിലൂടെ നമുക്ക് വിവരിച്ചുതരുന്നു. തകർന്ന ജീവിതത്തിൽ നിന്നും കൈപിടിച്ച് കൗൺസിലിംഗിലൂടെയും, പലവിധ പ്രവർത്തനങ്ങളിലൂടെയും അനേകം ആളുകളെ പൊതു ജീവിത കാഴ്ചപ്പാടിലേക്ക് കൊണ്ടുവന്നതിന്റെ സമ്പൂർണ്ണ വിജയത്തിലാണ്  അച്ഛനും പഞ്ചാബ്,  ഡൽഹി, കേരളാ യുവജനങ്ങളും.

ആത്മഹത്യയുടെ വക്കിലെത്തി അവിടെ നിന്നും രക്ഷിച്ച് വിദ്യാഭ്യാസവും,  പുതുജീവിതവും അച്ഛൻ കൗൺസിലിങ് വഴി പകർന്നുനൽകിയ  എം.ബി.ബി.എസ് വിദ്യാർഥി മുതൽ അച്ഛന്റെ ടീമിൽ ഡൽഹിയിലും, പഞ്ചാബിലും ഞാൻ നിങ്ങളോടുകൂടെ (I'm With U)എന്ന  മൂവ്മെന്റ്  വഴി പ്രവർത്തിച്ചുവരുന്നു .

യുവജനങ്ങളും വെല്ലുവിളികളും, അതിനുള്ള പരിഹാരങ്ങളും തന്റെ അനുഭവത്തിൽ നിന്നും ഉള്ള യഥാർത്ഥ വിവരണങ്ങളും ഫാദർ.  തോമസ് കക്കുഴിയിൽ നിന്നും നമുക്ക് ശ്രവിക്കാം.  സോഷ്യൽ മീഡിയയും, ചാനലുകളും ആത്മഹത്യ പരിഹാരത്തിന് ചെയ്യേണ്ട മാർഗ്ഗങ്ങൾ ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നു. 

ഫാദർ. തോമസ് കക്കുഴിയുമായി ബന്ധപ്പെടാനുള്ള നമ്പർ : 9814906822

വളരുന്ന കേരളവും ഉയരുന്ന ആത്മഹത്യയും - ഫാദർ തോമസ് കക്കുഴിയിൽ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like