വളരുന്ന കേരളവും ഉയരുന്ന ആത്മഹത്യയും.- ഫാദർ തോമസ് കക്കുഴിയിൽ

വിദ്യാഭ്യാസത്തിലും, സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ എല്ലാം കേരളം ഒരുപിടി മുന്നിലോട്ട് ഉയർന്നുകൊണ്ടിരിക്കുകയാണ്. അതേസമയം കേരളത്തിൽ പതിന്മടങ്ങു ആത്മഹത്യ കണക്കുകളും വർദ്ധിച്ചുവരുന്നു. വിദ്യാഭ്യാസ സമ്പന്നരും, സാമ്പത്തികമായി ഏറെ മുന്നോട്ടു നിൽക്കുന്നവരും ആണ് ആത്മഹത്യാ കൂടുതലായി കേരളത്തിൽ ഇന്ന് ചെയ്തു വരുന്നത്. ഈ ലോക്ക് ഡൗൺ കാലയളവിൽ നിരവധി യുവജനങ്ങളും, വിദ്യാർത്ഥികളും നിസ്സാര കാര്യങ്ങൾക്കു പോലും ആത്മഹത്യ ചെയ്തിട്ടുണ്ട്. അനേകർക്ക് ആത്മഹത്യാപ്രവണതയിൽ നിന്നും തിരിച്ചുവരവ് നൽകിയ സാംസ്കാരിക, സാമൂഹിക, ഡി അഡിക്ഷൻ, കൗൺസിലിംഗ് രംഗത്ത് ഡൽഹി, പഞ്ചാബ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കപ്പൂച്ചിൻ സഭാംഗമായ ഫാദർ.തോമസ് കക്കുഴിയിൽ തന്റെ ജീവിതാനുഭവത്തിൽ നിന്നും  നമ്മോട് സംസാരിക്കുന്നു. 

ആത്മഹത്യക്ക് എതിരെയുള്ള അദ്ദേഹത്തിന്റെ കൗൺസിലിങ്,  മോട്ടിവേഷൻ  വഴി അനേകം ആളുകൾ പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ ഇന്ന് ജീവിതം തിരിച്ചു പിടിച്ചിരിക്കുകയാണ്.  ആത്മഹത്യാപ്രവണത ഉള്ളവരിലല്ല ഇത്തരം നിരക്കുകൾ കൂടുന്നത്, സാഹചര്യമനുസരിച്ച് ആരിലും ഇതു വരാം. അങ്ങനെയൊരു സാഹചര്യം വന്നാൽ അതിനെ അതിജീവിക്കാൻ  എന്തൊക്കെ കാര്യങ്ങളാണ് വേണ്ടത് എന്ന് ഫാദർ.തോമസ് കക്കുഴിയിൽ നമ്മോട് പറയുന്നു.

ഡൽഹിയിലും,  പഞ്ചാബിലും ആത്മഹത്യ ചെയ്ത് പരാജയപ്പെട്ട വർ , ആത്മഹത്യ ചെയ്തു മരിച്ചവരുടെ കുടുംബാംഗങ്ങൾ,  ആത്മഹത്യാപ്രവണത ഉള്ള കോളേജ് വിദ്യാർത്ഥികൾ, സ്കൂൾ വിദ്യാർത്ഥികൾ,  സാധാരണ ജനങ്ങൾ, വിദ്യാഭ്യാസ സമ്പന്നർ, നിരക്ഷരർ, സാമ്പത്തികമായി മുന്നോട്ടു നിൽക്കുന്നവർ, പിന്നോട്ട് നിൽക്കുന്നവർ അങ്ങനെ അനേകം ആളുകൾക്ക് ഈ വിഷയത്തിൽ പുതിയ കാഴ്ചപ്പാട് നൽകി  പുതുജീവൻ പകർന്ന ഫാദർ. തോമസ് കക്കുഴി,  ഇന്ന് വർദ്ധിച്ചു വരുന്ന കേരളത്തിലെ ആത്മഹത്യാപ്രവണത കണ്ട് നമ്മോട് സംസാരിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആത്മഹത്യ ചെയ്തു പരാജയപ്പെട്ട വരോ, ആത്മഹത്യാ പ്രവണത ഉള്ളവരോ, ഇത്തരമൊരു സാഹചര്യത്തിൽ നിന്നും തിരിച്ചു വരാൻ ആഗ്രഹിക്കുന്നവരോ ആയവർക്ക്  അദ്ദേഹവുമായി കോൺടാക്ട് ചെയ്യേണ്ട  മൊബൈൽ നമ്പർ   :9814906822

സാമൂഹ്യബോധം ഇന്നത്തെ ലോകത്തിനാവശ്യമോ?

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like