സംസ്ഥാന ഭാഗ്യക്കുറി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് ഉദ്ഘാടനം, ക്രിസ്മസ് – ന്യൂഇയർ ബമ്പർ നറുക്കെടുപ്പ് ജനുവരി 19 ന്
- Posted on January 19, 2023
- News
- By Goutham prakash
- 319 Views

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഉദ്ഘാടനവും ക്രിസ്മസ് - ന്യൂഇയർ ബമ്പർ ടിക്കറ്റുകളുടെ നറുക്കെടുപ്പും 2023ലെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനവും ധനമന്ത്രി കെ.എൻ. ബാലഗോപാൽ നാളെ (ജനുവരി 19 ന് ) നിർവഹിക്കും. ഉച്ചയ്ക്കു രണ്ടിനു തിരുവനന്തപുരം ഗോർഖീഭവനിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.
വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ പ്രതിദിന നറുക്കെടുപ്പുകൾ തത്സമയം തന്നെ https://www.youtube.com/@ksldsm/streamsഎന്ന യൂട്യൂബ് അക്കൗണ്ടിൽ ലഭ്യമാകും. https://www.facebook.com/ksldsmഎന്നതാണ് വകുപ്പിന്റെ ഫേസ്ബുക് വിലാസം.
ക്രിസ്മസ് - ന്യൂഇയർ ബമ്പറിനായി 33 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 32,43,908 ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചിട്ടുള്ളത്. 400 രൂപയാണു ടിക്കറ്റ് വില. ഒന്നാം സമ്മാനം 16 കോടി രൂപയും രണ്ടാം സമ്മാനം ഒരു കോടി വീതം 10 പേർക്കും മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്കുമാണു ലഭിക്കുക. 10 പരമ്പരകളാണു ഭാഗ്യക്കുറിക്കുള്ളത്. മുൻ വർഷത്തെ ക്രിസ്മസ് - ന്യൂഇയർ ബമ്പറിൽ ആറു പരമ്പരകളാണുണ്ടായിരുന്നത്. ആകെ സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിയായും ഇക്കുറി വർധിപ്പിച്ചിരുന്നു.
സ്വന്തം ലേഖകൻ