സൽമാൻ ഖാൻ്റെ വീടിന് നേരെയുള്ള വെടിവെയ്പ്പ് കേസ്; കൊല്ലാനായിരുന്നു പദ്ധതിയെന്ന് നടൻ
- Posted on July 25, 2024
- Cinema
- By Arpana S Prasad
- 47 Views
മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ലോറൻസ് ബിഷ്‌ണോയിയെയും സഹോദരൻ അൻമോൽ ബിഷ്‌ണോയിയെയും ഉൾപ്പെടുത്തി സൽമാൻ ഖാൻ മൊഴി രേഖപ്പെടുത്തിയത്.
തന്നെയും കുടുംബാംഗങ്ങളെയും കൊല്ലാൻ ലക്ഷ്യമിട്ടാണ് സംഘം ബാന്ദ്രയിലെ വസതിക്കു നേരേ വെടിവെച്ചതെന്ന് ബോളിവുഡ് നടൻ. മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ലോറൻസ് ബിഷ്‌ണോയിയെയും സഹോദരൻ അൻമോൽ ബിഷ്‌ണോയിയെയും ഉൾപ്പെടുത്തി സൽമാൻ ഖാൻ മൊഴി രേഖപ്പെടുത്തിയത്.
ഗാലക്സി അപ്പാർട്ട്മെന്റിലെ വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു പടക്കം പൊട്ടുന്നതു പോലുള്ള ശബ്ദം കേട്ടതെന്ന് സൽമാൻ പറയുന്നു. പുലർച്ചെ 4.55-ഓടെ ബൈക്കിലെത്തിയ രണ്ടുപേർ ഒന്നാം നിലയിലുള്ള ബാൽക്കണിയിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് അംഗരക്ഷകനാണ് പറഞ്ഞതെന്നും സൽമാന്റെ മൊഴിയിലുണ്ട്.
സ്വന്തംലേഖിക