സിസ്റ്റർ അഭയ കൊല കേസ് ദൃക്‌സാക്ഷി - രാജുവിന്റെ അക്കൗണ്ടിൽ സ്നേഹ സംഭാവന ആയി 15 - ലക്ഷം രൂപ വന്നു.

'എനിക്ക് കാശൊന്നും വേണ്ട ആ കുഞ്ഞിന് നീതി കിട്ടിയല്ലോ, കുറ്റവാളികൾ ശിക്ഷിക്കപെട്ടല്ലോ, അതിന് കാരണക്കാരൻ ആയതിന്റെ സന്തോഷം മതി "- ഇതു തന്നെ ആണ് രാജുവിന് ഇപ്പോളും പറയാനുള്ളത്.

സിസ്റ്റർ അഭയ കൊല കേസിലെ ഗതി മാറ്റി എഴുതിയ "വേദവാക്യം " എന്നാണ് കേരള ജനത ഒന്നാകെ രാജുവിന്റെ സാക്ഷി മൊഴിയെ വിശേഷിപ്പിച്ചത്.സിസ്റ്റർ അഭയയുടെ മരണത്തിന് കാരണക്കാരായവരെ തുറങ്കലിൽ അടച്ച രാജുവിന്റെ മൊഴി നാടൊട്ടാകെ ഹൃദയത്തിൽ ഏറ്റുവാങ്ങുകയും ചെയ്തു.കോടികളുടെ പ്രലോഭനത്തിനും, കൊടിയ പീഡനത്തിനും കീഴടങ്ങാതയാണ് രാജു ഫാ.തോമസ് കോട്ടൂരിനും, സിസ്റ്റർ.സ്റ്റെഫിക്കും എതിരെ മൊഴി നൽകിയത്.രാജുവിനോടുള്ള ജനങ്ങളുടെ സ്നേഹം  കൂടുകയും, സ്നേഹോപഹാരമായി  15-ലക്ഷം രൂപ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ എത്തുകയും ചെയ്തു.


പൊളിഞ്ഞു വീഴാറായ രാജുവിന്റെ കൂരയും, ബാങ്ക് അക്കൗണ്ട് നമ്പറും മാധ്യമങ്ങൾ പങ്കു വച്ചിരുന്നു.ക്രിസ്മസ് ആയതിനാൽ തന്റെ അക്കൗണ്ടിൽ ഉള്ള ചെറിയ നിക്ഷേപം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോൾ ആണ് 15-ലക്ഷം രൂപ വന്നിരിക്കുന്നതായി അറിഞ്ഞത്.

'എനിക്ക് കാശൊന്നും വേണ്ട ആ കുഞ്ഞിന് നീതി കിട്ടിയല്ലോ, കുറ്റവാളികൾ ശിക്ഷിക്കപെട്ടല്ലോ, അതിന് കാരണക്കാരൻ ആയതിന്റെ സന്തോഷം മതി "- ഇതു തന്നെ ആണ് രാജുവിന് ഇപ്പോളും പറയാനുള്ളത്.

ഇതിനാൽ ഒക്കെ രാജുവിനെ 2020-ലെ ക്രിസ്മസിന്  നന്മയുടെ ഒരു ഭണ്ഡാരം തന്നെ കേരള ജനതക്ക്‌ തന്റെ മൊഴിയിലൂടെ സമ്മാനിച്ച  'സാന്താ ക്ലോസ് ' ആയി ജനങ്ങൾ വിശേഷിപ്പിക്കുന്നു.

28 - വർഷം സിസ്റ്റർ അഭയ കേസിൽ കൂരിരുട്ടിൽ ആയിരുന്ന കേരള ജനതക്ക് പ്രകാശത്തിന്റെ തിരിനാളം തെളിച്ച ഇദ്ദേഹത്തിന് ജനങ്ങൾ കൊടുക്കുന്ന ഈ സ്നേഹോപഹാരമായ 15-ലക്ഷം അർഹതപെട്ടതുതന്നെ ആണ്."ഹൃദയ ശുദ്ധി ഉള്ളവർ ഭാഗ്യവാൻമാർ അവർ ദൈവത്തിനെ കാണും." എന്ന ബൈബിൾ വാക്യം യാഥാർഥ്യം ആവുകയാണിവിടെ ..

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like