ഗുണ്ടാ നിയമത്തിൽ റെയ്ഡ്: വയനാട്ടിൽ 109 പേരെ പോലീസ് അറസ്റ്റ് ചെയ്തു

  • Posted on February 06, 2023
  • News
  • By Fazna
  • 85 Views

കൽപ്പറ്റ: സാമൂഹ്യ വിരുദ്ധരായ  ഗുണ്ടകൾക്കെതിരെയും  ലഹരി വില്പ്പനക്കാർ ക്കെതിരെയും നടപടി ശക്തമാക്കി പോലീസ്. സാമൂഹ്യവിരുദ്ധർ / ലഹരി വില്പനക്കാർ  എന്നിവർക്കെതിരെ നടപടി എടുക്കുന്നതിന്റെ ഭാഗമായി  സംസ്ഥാന വ്യാപകമായി നടത്തിയ റെയഡിന്റെ  ഭാഗമായി വയനാട് ജില്ലയിൽ ഇന്നലെ  രാത്രി നടത്തിയ റെയ്‌ഡിൽ വിവിധ പോലിസ് സ്റ്റേഷൻ പരിധികളിലായി   109 സാമൂഹ്യ വിരുദ്ധരായ ഗുണ്ടകൾക്കും ലഹരി വില്പ്പനക്കാർക്കുമെതിരെ മുൻകരുതൽ പ്രകാരം അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു.  കൽപ്പറ്റ (7) മേപ്പാടി (3), വൈത്തിരി(5) പടിഞ്ഞാറത്തറ(3), കമ്പളക്കാട്(5), മാനന്തവാടി (7) പനമരം(2) വെള്ളമുണ്ട(6) തൊണ്ടർനാട്(4) തലപ്പുഴ(5) തിരുനെല്ലി(3) ബത്തേരി(15) അമ്പലവയൽ (8) മീനങ്ങാടി(9) പുൽപ്പള്ളി (8) കേണിചിറ (10) നൂൽപുഴ (9) പ്രകാരമാണ് മുൻകരുതൽ പ്രകാരം കേസ് എടുത്തത്.  റെയ്‌ഡിന്റെ ഭാഗമായി ബാറുകളിലും റിസോർട്ട്, ഹോം സ്റ്റേ, ഹോട്ടൽസ് തുടങ്ങിയ ഇടങ്ങളിലും  പരിശോധന നടത്തി. പൊതു സമാധാനത്തിന് അപകടം വരുത്തുന്ന സാമൂഹ്യ               വിരുദ്ധരായ ഗുണ്ടകൾക്കെതിരെയും ലഹരി ഉപയോഗത്തിനെതിരെയും വില്പനക്കെതിരെയും ഉള്ള പോലിസ് നടപടിയുടെ ഭാഗമായാണ് റെയ്ഡ്  നടത്തിയത്. കൂടുതൽ അപകടകാരികളായ ഗുണ്ടകൾക്കെതിരെയും ലഹരി മാഫിയയ്ക്കെതിരെയും  ശക്തമായ നടപടി സ്വീകരിക്കുന്നതിനായി  കാപ്പ ആക്ട് പ്രകാരമുള്ള നടപടി എടുക്കാൻ എല്ലാ എസ്.എച്ച്.ഒ.  മാർക്കും നിർദേശം നൽകിയതായി ജില്ലാ പോലിസ് മേധാവി ആർ.  ആനന്ദ് ഐ.പി.എസ്  അറിയിച്ചു.



Author
Citizen Journalist

Fazna

No description...

You May Also Like