യുവന്റ്സിനായി അതിവേ​ഗ 100 ​ഗോളുകള്‍; ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ!

യുവന്റ്സിന് വേണ്ടി 100 ​ഗോൾ തികയ്ക്കാൻ റോബര്‍ട്ടോ, ബാ​ഗിയോ എന്നിവര്‍ക്ക് 5 സീസണുകളാണ് വേണ്ടി വന്നത്.

നേട്ടങ്ങളുടെ പട്ടിക ഇറ്റലിയിലും നിറച്ച്‌ യുവന്റ്സ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോ. ക്രിസ്റ്റ്യാനോ യുവന്റ്സിനായുള്ള ​ഗോള്‍ വേട്ട 100 കടത്തി. അതിവേ​ഗത്തില്‍ യുവന്റ്സിനായി 100 ​ഗോള്‍ തികയ്ക്കുന്ന താരം എന്ന നേട്ടവും ഇവിടെ ക്രിസ്റ്റ്യാനോ സ്വന്തം പേരിൽ എഴുതി. സിരി എയിലെ സസ്സുവോളോയ്ക്കെതിരായ കളിയില്‍ 45ാം മിനിറ്റില്‍ ​ഗോള്‍ വല കുലുക്കിയാണ് ക്രിസ്റ്റ്യാനോ 100 തികച്ചത്. 131 കളിയില്‍ നിന്നാണ് ക്രിസ്റ്റ്യാനോയുടെ 100 ​ഗോള്‍ നേട്ടം. ഇതോടെ മൂന്ന് സീസണ്‍ മാത്രം കളിച്ച്‌ 100 ​ഗോള്‍ കണ്ടെത്തുന്ന ആദ്യ യുവന്റ്‌സ് താരമെന്ന റെക്കോർഡും ക്രിസ്റ്റ്യാനോ സ്വന്തമാക്കി. യുവന്റ്സിന് വേണ്ടി 100 ​ഗോൾ തികയ്ക്കാൻ റോബര്‍ട്ടോ, ബാ​ഗിയോ എന്നിവര്‍ക്ക് 5 സീസണുകളാണ് വേണ്ടി വന്നത്.

ക്രിസ്റ്റ്യാനോ 2018-19 സീസണിലാണ് യുവന്റ്സിലേക്ക് എത്തിയത്. യുവന്റ്സിനൊപ്പമുള്ള ആദ്യ സീസണില്‍ ക്രിസ്റ്റ്യാനോ നേടിയത് 28 ​ഗോളുകള്‍. തൊട്ടടുത്ത സീസണില്‍ ​ഗോള്‍ നേട്ടം 37ലേക്ക് എത്തി. ഈ സീസണില്‍ ഇതുവരെ 35 തവണ ക്രിസ്റ്റ്യാനോ ​ഗോള്‍ വല കുലുക്കി കഴിഞ്ഞു. ദേശിയ ടീമിനായും മൂന്ന് വ്യത്യസ്ത ക്ലബുകള്‍ക്കായും 100 ​ഗോള്‍ നേടുന്ന ഒരേയൊരു താരമാണ് ക്രിസ്റ്റ്യാനോ. റയലിനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും വേണ്ടി ക്രിസ്റ്റ്യാനോ 100ന് മുകളില്‍ ​ഗോള്‍ കണ്ടെത്തിയാണ് യുവന്റ്സിലേക്ക് എത്തിയത്. എന്നാല്‍ ചാമ്ബ്യന്‍സ് ലീ​ഗിലെ തോല്‍വിയും യൂറോപ്പ ലീ​ഗിലെ തിരിച്ചടിയും ക്രിസ്റ്റ്യാനോയുടെ യാത്രക്ക് ആശങ്കയാവുന്നുണ്ട്. ക്രിസ്റ്റ്യാനോ ചാമ്ബ്യന്‍സ് ലീ​ഗിലേക്ക് യോ​ഗ്യത നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ യുവന്റ്സ് വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹനാൻ ഓടിച്ചാടി കയറിയത് ലോക റാങ്കിങ്ങിലേക്ക്

Author
Sub-Editor

Sabira Muhammed

No description...

You May Also Like