ജനുവരി-10 ലോക ചിരി ദിനം ഒരു അവലോകനം...
- Posted on January 11, 2021
- News
- By Deepa Shaji Pulpally
- 4128 Views
കാഴ്ചപ്പാടുകളെ സ്വാധീനിച്ച് ലോകത്തെതന്നെ സമാധാനത്തിലേക്ക് കൊണ്ടുവരാൻ കഴിയും എന്ന ആശയത്തോടെ യാണ് ചിരിദിനം ആഘോഷിക്കപ്പെടുന്നത്.

ഇന്ത്യയിൽ നിന്നാണ് ചിരിക്കാനുള്ള ദിനം എന്ന ആശയം ലോകത്തിന് സമ്മാനിച്ചത്.1998- ൽ ബോംബെയിലാണ് ചിരി ദിനത്തിന് തുടക്കം കുറിച്ചത്.ലോകചിരിയോഗ മൂവ്മെ ന്റിൻ്റെ ഉപജ്ഞാതാവായ മദൻ കടാരിയാണ് ചിരി ദിനത്തിന് തുടക്കമിട്ടത്.
മനുഷ്യ വികാരങ്ങൾ മാറ്റിമറിക്കാൻ ചിരിക്കു സാധിക്കും.അവനവനെ തന്നെയും മറ്റുള്ളവരെയും സമാധാനത്തിലേക്ക് നയിക്കാൻ ചിരിക്കു സാധിക്കും.കാഴ്ചപ്പാടുകളെ സ്വാധീനിച്ച് ലോകത്തെതന്നെ സമാധാനത്തിലേക്ക് കൊണ്ടുവരാൻ കഴിയും എന്ന ആശയത്തോടെ യാണ് ചിരിദിനം ആഘോഷിക്കപ്പെടുന്നത്. ഈ ആശയങ്ങൾക്ക് ലഭിച്ച സ്വീകാര്യതയുടെ തെളിവാണ് ജനുവരി 10 ലോക ചിരി ദിനമായി ആഘോഷിക്കുന്നത്.