പ്രധാനമന്ത്രി മുദ്ര യോജന (പി.എം.എം.വൈ) പ്രകാരമുള്ള വായ്പാ പരിധി നിലവിലെ 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്തി.
- Posted on October 26, 2024
- News
- By Goutham Krishna
- 150 Views
2024 ജൂലായ് 23-ന് ധനമന്ത്രി അവതരിപ്പിച്ച 2024-25 ലെ കേന്ദ്ര ബജറ്റിൽ, പ്രധാനമന്ത്രി മുദ്രാ യോജന (പിഎംഎംവൈ) പ്രകാരമുള്ള മുദ്ര വായ്പകളുടെ പരിധി നിലവിലെ 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്തിയിരുന്നു

സി.ഡി.സുനീഷ്
ന്യൂ ഡൽഹി :
2024 ജൂലായ് 23-ന് ധനമന്ത്രി അവതരിപ്പിച്ച 2024-25 ലെ കേന്ദ്ര ബജറ്റിൽ, പ്രധാനമന്ത്രി മുദ്രാ യോജന (പിഎംഎംവൈ) പ്രകാരമുള്ള മുദ്ര വായ്പകളുടെ പരിധി നിലവിലെ 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്തിയിരുന്നു. മതിയായ സാമ്പത്തികം ലഭിക്കാത്ത സംരംഭകർക്ക്, ധനസഹായം നൽകുക എന്ന മുദ്ര വായ്പയുടെ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകാൻ ഇത് കൂടുതൽ സഹായിക്കും. ഭാവിയിലെ സംരംഭകർക്ക് അവരുടെ വളർച്ചയും വികാസവും സുഗമമാക്കുന്നതിന് ഈ വർധന പ്രത്യേകിച്ചും പ്രയോജനകരമാണ്. ശക്തമായ ഒരു സംരംഭക ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിൽ ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായാണ് ഈ നീക്കം.
ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്,പുതിയ വിഭാഗം വായ്പയായ തരുൺ പ്ലസിലൂടെ 10 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപവരെ അനുവദിക്കും. തരുൺ വായ്പാ വിഭാഗത്തിന് കീഴിൽ മുൻപ് ലഭിച്ച വായ്പകൾ, വിജയകരമായി തിരിച്ചടച്ചിട്ടുള്ള സംരംഭകർക്ക് ഈ വായ്പ ലഭ്യമാകും. 20 ലക്ഷം രൂപ വരെയുള്ള പിഎംഎംവൈ വായ്പകളുടെ ഈട്,മൈക്രോ യൂണിറ്റുകൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ടിന് (സിജിഎഫ്എംയു) കീഴിൽ നൽകും.