ഒരേ സമയം രണ്ട് വിജയ ചിത്രങ്ങൾ; മിഥുൻ വേണുഗോപാലിന് സൂപ്പർ ഹിറ്റോണം
- Posted on September 01, 2023
- Cinema
- By Dency Dominic
- 233 Views
വയനാട്ടുകാർക്ക് അഭിമാനമായി നടൻ മിഥുൻ വേണുഗോപാൽ
ഓണ സിനിമകളിൽ സൂപ്പർ ഹിറ്റായി ആർ.ഡി.എക്സും കിംഗ് ഓഫ് കൊത്തയും. വയനാടിന് അഭിമാനമായി രണ്ട് സിനിമയിലും പ്രധാന വേഷത്തിൽ മിഥുൻ വേണുഗോപാൽ. വയനാട്ടുകാർക്ക് ഓണാശംസകൾ നേർന്ന് നടൻ മിഥുൻ.
കൽപ്പറ്റ എൻ.എസ്.എസിലെ വിദ്യാഭ്യാസ കാലത്ത് അഭ്രപാളിയിൽ മുഖം തെളിയുന്നത് സ്വപ്നം കണ്ട പുഴ മുടി വാവാടി സ്വദേശി മിഥുൻ വേണുഗോപാലാണ് ഇത്തവണത്തെ ഓണ സിനിമകളിൽ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചത്. സൂര്യശ്രീയിൽ വേണുഗോപാലിൻ്റെയും പദ്മജയുടെയും മകനായ നടൻ മിഥുൻ ഇപ്പോൾ തമിഴ്, കന്നട സിനിമകളിലും പ്രധാനവേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമായിക്കഴിഞ്ഞു.
ഈ ഓണത്തിന് റിലീസായി ഇപ്പോൾ സൂപ്പർ ഹിറ്റായി ഓടികൊണ്ടിരിക്കുന്ന ആർ.ഡി.എക്സിലും ദുൽഖർ നായകനായ കിംഗ് ഓഫ് കൊത്തയിലും മിഥുൻ വേണുഗോപാലിൻ്റെ അഭിനയ മികവ് പ്രേക്ഷകരുടെ കൈയ്യടി നേടി കഴിഞ്ഞു.
2017 -ൽ ആദ്യമായി ക്വീൻ എന്ന മലയാള സിനിമയിൽ അഭിനയിക്കും മുമ്പ് കന്നട സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. കന്നട, തമിഴ്, മലയാളം ഭാഷകളിലായി ഇതിനോടകം പതിനഞ്ചിലധികം സിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു .നിരഞ്ജന അനൂപ് നായികയായ സീക്രട്ട് ഓഫ് വുമൺ എന്ന റിലീസാകാനിരിക്കുന്ന പുതിയ സിനിമയിൽ പ്രധാന പുരുഷ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മിഥുൻ വേണുഗോപാലാണ്.
ഇതിന് മുമ്പ് പ്രേക്ഷക ശ്രദ്ധ നേടിയ വെള്ളം, കാപ്പ, മേരി ആവാ സുനോ, ജനഗണ മന തുടങിയവയിലൂടെ പ്രേക്ഷകലക്ഷങ്ങളെ ആരാധകരാക്കി മാറ്റാൻ മിഥുന് കഴിഞ്ഞു. ഈ ഓണത്തിന് ഈ താരത്തിൻ്റെ രണ്ട് സിനിമകൾ ഒരേ സമയം ഹിറ്റായപ്പോൾ മിഥുൻ്റെ ആരാധകർക്കെന്ന പോലെ വയനാട്ടുകാർക്കും അതൊരു അഭിമാനമായി.