കേന്ദ്ര റെയിൽവേ മന്ത്രി ആലുവ-കോഴിക്കോട് റെയിൽ പാതയും തൃശൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസന പ്രവർത്തനങ്ങളും പരിശോധിച്ചു.
- Posted on November 04, 2024
- News
- By Goutham Krishna
- 92 Views
സി.ഡി. സുനീഷ്.
കൊച്ചി.
കേന്ദ്ര റെയിൽവേ, ഇലക്ട്രോണിക്സ്, വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ്, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപ്ലിയാൽ, വിവിധ വകുപ്പ് മേധാവികൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പ്രത്യേക പരിശോധനാ ട്രെയിനിൽ ആലുവ-കോഴിക്കോട് സെക്ഷനിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്രമായ പരിശോധന നടത്തി. ഈ പരിശോധനയിൽ, പ്രധാന റെയിൽവേ അടിസ്ഥാന സൗകര്യ പദ്ധതികളും ഈ റെയിൽവേ മേഖലയിലെ സമീപകാല വികസന പ്രവർത്തനങ്ങളും വിശദമായി അവലോകനം ചെയ്തു.
തൃശൂർ റെയിൽവേ സ്‌റ്റേഷനിലെ പുനർനിർമ്മാണ പ്രവൃത്തികൾ പരിശോധിച്ച മന്ത്രി, തൃശൂർ റെയിൽവേ സ്റ്റേഷൻ്റെ പുനർവികസനത്തിന് 393 കോടി അനുവദിച്ച കാര്യം മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനം വർദ്ധിപ്പിക്കുന്ന കാര്യവും അദ്ദേഹം വ്യക്തമാക്കി . കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിനും പ്രാദേശിക വികസനത്തിന് പിന്തുണ നൽകുന്നതിനുമായി സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം , കേരളത്തിൻ്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരുമിച്ചുള്ള പ്രതിബദ്ധതയുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം, ന്യൂനപക്ഷകാര്യ വകുപ്പ് സഹ മന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്ര വിദേശകാര്യ, പാർലമെൻ്ററികാര്യ സഹമന്ത്രി വി.മുരളീധരൻ, റെയിൽവേ മന്ത്രാലയത്തിന്റെ യാത്രാസൗകര്യ സമിതി മുൻ ചെയർമാൻ പി.കെ.കൃഷ്ണദാസ് എന്നിവരും കേന്ദ്ര റെയിൽവേ മന്ത്രിയെ അനുഗമിച്ചു.