കുസാററിൽ ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് 2025 ജനുവരി 14,15 തീയതികളിൽ
- Posted on November 14, 2024
- News
- By Goutham Krishna
- 106 Views
ശാസ്ത്ര സാങ്കേതിക സർവകലാശാല കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻറെയും (കെഎസ്എച്ച്ഇസി) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടേയും ആഭിമുഖ്യത്തിൽ 2025 ജനുവരിയിൽ 14,15 തീയതികളിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് സർവകലാശാല ആതിഥേയത്വം വഹിക്കും.
സി.ഡി. സുനീഷ്
കൊച്ചി:
ശാസ്ത്ര സാങ്കേതിക സർവകലാശാല കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻറെയും (കെഎസ്എച്ച്ഇസി) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടേയും ആഭിമുഖ്യത്തിൽ 2025 ജനുവരിയിൽ 14,15 തീയതികളിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് സർവകലാശാല ആതിഥേയത്വം വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ‘ഷേപ്പിംഗ് കേരളാസ് ഫ്യൂചർ- ഇൻറർനാഷണൽ കോൺക്ലേവ് ഓഫ് ഓൺ നെക്സ്റ്റ്- ജെന ഹയർ എജുക്കേഷൻ എന്ന കോൺക്ലേവിൽ ലോകമെമ്പാടുമുള്ള നൊബേൽ സമ്മാന ജേതാക്കൾ ഉൾപ്പെടെയുള്ള അക്കാദമിക് വിദഗ്ധർ, ശാസ്ത്രജ്ഞർ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവർ പങ്കെടുക്കും. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ കെൽപ്പുളള ഈ പരിപാടി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പുനരവലോകനവും ആധുനികവൽക്കരണവും ആവശ്യമുള്ള മേഖലകൾ തിരിച്ചറിയുന്നതിന് നിർണായകമാകുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കോൺക്ലേവിൻറെ ഏകോപന സമിതിയുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാമ്പത്തിക സ്ഥിരത, അന്താരാഷ്ട്രവൽക്കരണം, സംരംഭകത്വം, നൈപുണ്യ വികസനം, ഭരണ പരിഷ്കാരങ്ങൾ, എഐ, സുസ്ഥിരത തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാറ്റങ്ങൾ ഉണ്ടക്കാൻ കഴിയുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പാനൽ ചർച്ചകളും പ്രദർശനങ്ങളും കോൺക്ലേവിൽ ഉണ്ടാകും. കേരളത്തിന്റെ വിശാലമായ അക്കാദമികശേഷി പ്രദർശിപ്പിക്കുന്നതിനുളള വേദിയാകുന്ന ഈ കോൺക്ലേവ് ഭാവി തലമുറകൾക്കുള്ള കർമപദ്ധതിയായിരിക്കും എന്ന് യോഗത്തിൽ സംസാരിച്ച കെഎസ്എച്ച്ഇസി മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗ്ഗീസ് അഭിപ്രായപ്പെട്ടു.
വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി, രജിസ്ട്രാർ ഡോ. അരുൺ എ. യു എന്നിവരും യോഗത്തെ അഭിസംബോധന ചെയ്തു. സിൻഡിക്കേറ്റ് അംഗങ്ങൾ, വിവിധ വകുപ്പുമേധാവികൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.