ഇറച്ചി കേക്ക്.
- Posted on April 22, 2021
- Kitchen
- By Deepa Shaji Pulpally
- 869 Views
മധുരം വേണ്ടവർക് കുരുമുളക് പൊടി, പച്ചമുളക് എന്നിവ ഒഴിവാക്കി ആവശ്യത്തിന് പഞ്ചസാരപൊടി ചേർത്ത് തയാറാക്കാം.
ചേരുവകൾ :
1. ചിക്കൻ, മട്ടൺ, ബീഫ് - 1/2 K. G
2.സവാള - 3 എണ്ണം
3. വെളുത്തുള്ളി - 3 സ്പൂൺ.
4.ഇഞ്ചി - 2 സ്പൂൺ.
5.പച്ചമുളക് - 5 എണ്ണം.
6.കറിവേപ്പില - ആവശ്യത്തിന്.
7.കുരുമുളക് പൊടി - ആവശ്യത്തിന്.
8. ഉപ്പ് - ആവശ്യത്തിന്.
9.ഗരം മസാല - ആവശ്യത്തിന്.
10. മഞ്ഞൾ പൊടി - ആവശ്യത്തിന്.
11. മുട്ട - 5 എണ്ണം.
ഇറച്ചി കേക്ക് തയ്യാറാക്കുന്ന വിധം:
ഇറച്ചി ചിക്കനോ, മട്ടനോ ബീഫോ ഏതുമാകട്ടെ ഉപ്പും, മഞ്ഞൾ പൊടി, കുരുമുളകുപൊടിയും ചേർത്ത് വേവിക്കുക. വേവിച്ചെടുത്ത ഇറച്ചിയിൽ എല്ലുണ്ടെങ്കിൽ അത് നീക്കം ചെയ്ത്, ചെറിയ കഷ്ണങ്ങളാക്കി എടുക്കുക. രണ്ടാമത്തെ ചേരുവ മുതൽ ആറാമത്തെ ചേരുവ വരെ എണ്ണയിൽ വഴറ്റുക. അതിനുശേഷം കുരുമുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല, എന്നിവ വേവിച്ചുവെച്ച ഇറച്ചിയിലേക്ക് ഇട്ട് മിക്സ് ചെയ്യുക. 5 - മുട്ട ബീറ്റർ വെച്ച്, മഞ്ഞൾപ്പൊടിയും ഇട്ട് ബീറ്റ് ചെയ്തെടുക്കുക. ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ഇറച്ചി കൂട്ട് ചേർത്ത് മിക്സ് ചെയ്യുക. ഇത് ഒരു കേക്ക് ടിന്നിൽ ആക്കി ഓവനിൽ വെച്ച് ബേക്ക് ചെയ്യുകയോ, പാനിൽ ഒഴിച്ച് ബേക്ക് ചെയ്യുകയോ ചെയ്താൽ ഇറച്ചി കേക്ക് റെഡി.