പാവൽ കൃഷി
- Posted on July 07, 2021
- Health
- By Deepa Shaji Pulpally
- 3062 Views
ഉഷ്ണമേഖലയിൽ വളരുന്ന വള്ളി ഇനത്തിൽപെട്ട ചെടിയാണ് പാവൽ. കുക്കുർ ബിറ്റെസി എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. മോമോഡിക്ക ചരാന്തിയ എന്ന കുടുംബാംഗമാണ് പാവൽ.
ഏഷ്യ, ആഫ്രിക്ക, കരീബിയ എന്നിവിടങ്ങളിലാണ് ഇവ ധാരാളമായി കൃഷി ചെയ്തുവരുന്നത്. ഇതിന്റെ ഔഷധഗുണം തിരിച്ചറിഞ്ഞ് ഇന്ത്യയിലും വ്യാപകമായി പാവൽ കൃഷിയിൽ കർഷകർ ഏർപ്പെടുന്നു.
ഓരോ പാവലിന്റെയും ആകൃതിയിലും, കയ്പ്പിലും, ഇനത്തിലും വ്യത്യാസമുണ്ട്. കൈപ്പാണ് രുചി യെങ്കിലും, പാവയ്ക്കായിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പാവയ്ക്കാ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
പാവയ്ക്ക ജ്യൂസ് ഫിറ്റ്നസ് പ്രേമികൾക്ക് മികച്ച ഓപ്ഷൻ ആണ്. പാവയ്ക്ക ജ്യൂസ് കഴിക്കുന്നതുകൊണ്ട് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി കരളിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. കൈപ്പുള്ള പാവലിന്റെ ഉപയോഗം നിരവധി പ്രധാന പോഷകഗുണങ്ങൾ അടങ്ങിയതാണ്.