കേരള സ്റ്റാർട്ട്അപ് ഗ്യാരേജിൻ്റെ കീഴിൽ വനിതാ സംരംഭകരെ പ്രോത്സാഹിപ്പി ക്കുന്നതിനായി Zoom Plus Club House Live പ്രോഗ്രാം സംഘടിപ്പിക്കുന്നു.

  • Posted on March 08, 2023
  • News
  • By Fazna
  • 97 Views

ഇൻ്റർനാഷണൽ വനിതാ ദിനത്തോട് അനുബന്ധിച്ച് കേരള സ്റ്റാർട്ട്അപ് ഗ്യാരേജിൻ്റെ കീഴിൽ സമൂഹത്തിൽ മുൻപന്തിയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വനിതാ സംരംഭകരെ പ്രോത്സാഹിപ്പി ക്കുന്നതിനായി zoom plus club house live പ്രോഗ്രാം സംഘടിപ്പിക്കുന്നു.

ഇൻ്റർനാഷണൽ വനിതാ ദിനത്തോട് അനുബന്ധിച്ച് കേരള സ്റ്റാർട്ട്അപ് ഗ്യാരേജിൻ്റെ കീഴിൽ സമൂഹത്തിൽ മുൻപന്തിയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വനിതാ സംരംഭകരെ പ്രോത്സാഹിപ്പി ക്കുന്നതിനായി zoom plus club house live പ്രോഗ്രാം സംഘടിപ്പിക്കുന്നു.
പ്രമുഖ വ്യക്തിത്വങ്ങളും സമൂഹത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരുമായ ശ്രീ Dr മുരളീ തുമ്മാരുകുടി
(ഡയറക്ടർ G20 global initiative co-ordination office,UNCCD),
വിനീത ഹരിഹരൻ
(Public Policy Leader impacting transformations at National, State and community level) ,
ശാലിൻ എൽസി എബി ( founder of Shalin's kriyaa)
സുമി ( kerala start-up mission) എന്നിവരാണ് പരിപാടിയിൽ മുഖ്യ അതിഥികളായി എത്തുന്നത്.
കേരളത്തിലെ സംരംഭകരെ മുൻ നിർത്തി അവരെ പ്രചോദിപ്പിക്കാനും അതിലൂടെ സമൂഹത്തിൽ കാര്യമായ മാറ്റങ്ങൾ പ്രാവർത്തികമാക്കുന്നതിനും വേണ്ടി യുവ സംരംഭകൻ അനൂപ് ജോസിൻ്റെ നേതൃത്വത്തിൽ മലയാളികളായ ഒരു കൂട്ടം സംരംഭകരുടെ കൂട്ടായ്മയാണ് കേരളാ സ്റ്റാർട്ട് അപ് ഗ്യാരേജ് സംരംഭകർക്ക് വേണ്ടി ഒരു കൂട്ടം സംരംഭകർ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് ഇത്. ഈ കൂട്ടായ്മ രൂപീകരിച്ച് നാല് മാസങ്ങൾക്കുള്ളിൽ തന്നെ വളരെയധികം ജനശ്രദ്ധ പിടിച്ചു പറ്റുകയും ഏകദേശം ഒമ്പതിനായിരത്തിനടുത്ത് വരുന്ന വിവിധ മേഖലകളിലുള്ള ആളുകൾ അംഗങ്ങളാവുകയും ചെയ്തിട്ടുണ്ട്.
എല്ലാ ദിവസവും വിവിധങ്ങളായ പരിപാടികളിലൂടെ പ്രഗത്ഭരായ വ്യക്തികൾ അവരുടെ ആശയങ്ങൾ വിവിധ തരത്തിലുള്ള virtual മീഡിയകളിലൂടെ പങ്കുവെക്കുന്നു.
ഇതിൽ അവതരിപ്പിക്കുന്ന വിവധ ആശയങ്ങളിലൂടെ പുതിയ സംരംഭങ്ങൾ പിറവിയെടുക്കുകയും ഉണ്ടായിരുന്ന സംരംഭങ്ങൾ വളരാൻ കാരണമാവുകയും ചെയ്തിട്ടുണ്ട്.
ഇങ്ങനെയൊരു സഹകരണ മനോഭാവമുള്ള ഒരു കൂട്ടം സംരംഭകരുടെ കീഴിൽ ആവശ്യമായ ഗൈഡ് ലൈൻ ഇല്ലാത്തതിൻ്റെ പേരിലോ മറ്റ് ആശയങ്ങൾ ഇല്ലാത്തതിൻ്റെ പേരിലോ അതുമല്ലെങ്കിൽ മറ്റ് തരത്തിലുള്ള സഹകരണങ്ങൾ അല്ലെങ്കിൽ പ്രോത്സാഹനങ്ങൾ ഇല്ലാത്തതിൻ്റെ പേരിലോ മുൻ പന്തിയിലേക്ക് വരാൻ കഴിയാത്ത വനിതകളെ പ്രോത്സാഹിപ്പിക്കുകയും അവരെ മുന്നോട്ട് വരാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈയൊരു പ്രോഗ്രാമിൻ്റെ ഉദ്ദേശലക്ഷ്യം.
പൂർണ്ണമായും സാങ്കേതികതയുടെ വൈവിധ്യങ്ങൾ പരീക്ഷിക്കുന്ന KSG ഇവിടെയും വ്യത്യസ്തമായ ഒരു പരീക്ഷണമാണ് കാഴ്ച വെക്കുന്നത്. ഒരേ സമയം zoom meet ൻ്റെയും ക്ലബ് ഹൗസിൻ്റെയും സാധ്യതകളെ ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ. പരിമിതപ്പെടുത്തിയ അംഗങ്ങൾക്ക് മാത്രമേ zoom meet അനുവദിക്കുന്നുള്ളൂ. ബാക്കിയുള്ളവരെ Club ഹൗസിലൂടെയും പരിഗണിക്കുന്നു.ആവശ്യമായ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ സംശയങ്ങൾ ലൈവിൽ തന്നെ ദൂരീകരിക്കാൻ സാധിക്കുന്നതാണ്.
Confirm your seat through
WhatsApp 8590466966
അല്ലെങ്കിൽ keralastartupgarage@gmail.com mail ചെയ്യുക.
Author
Citizen Journalist

Fazna

No description...

You May Also Like