കൊലക്കേസ് പ്രതി പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു

  • Posted on March 22, 2023
  • News
  • By Fazna
  • 70 Views

ബത്തേരി:തമിഴ്നാട് അമ്പലമൂലയിൽ മൂന്ന് പേരെ കൊന്ന കേസിൽ  പ്രതിയായ യുവാവ് ബത്തേരി പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു. അമ്പലവയൽ റിസോർട്ട് പീഡനക്കേസിലെ പ്രതി ലെനിനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കാമുകിയെ വധിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ, അമ്മ, അമ്മൂമ്മ എന്നിവരെ കൊന്ന കേസിലും പ്രതിയാണ്. സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിലാണ്  പീഡനക്കേസിൽ അറസ്റ്റിലായ  പ്രതിയുടെ ആത്മഹത്യാശ്രമം നടന്നത്. പോലീസ് സ്റ്റേഷനിലെ അലമാരയുടെ ചില്ലിൽ സ്വയം തല ഇടിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പോലീസ് പീഡിപ്പിക്കുന്നുവെന്ന് പ്രതി മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു.

Author
Citizen Journalist

Fazna

No description...

You May Also Like