സ്റ്റോക്ക് ക്ലിയറൻസ്.
തിരുവനന്തപുരം: കേരള കരകൗശല വികസന കോർപ്പറേഷന്റെ സെൻട്രൽ ഷോറൂമായ തിരുവനന്തപുരം പ്രസ് ക്ലബ് റോഡിലുള്ള എസ്. എം. എസ്. ഇ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്‌റ്റോക്ക് ക്ലിയറൻസ് സെയിൽസ് ആരംഭിച്ചു. ചന്ദനത്തിലും മരത്തടിയിലും തീർത്ത വിഗ്രഹങ്ങൾ, ശിൽപങ്ങൾ, ആറൻമുള കണ്ണാടി, നെട്ടൂർ പെട്ടി തുടങ്ങി എല്ലാ കരകൗശല ഉത്പ്പന്നങ്ങൾക്കും 10 ശതമാനം മുതൽ 20 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് മാനേജർ അറിയിച്ചു. മാർച്ച് 31 വരെയാണ് ഡിസ്‌ക്കൗണ്ട് സെയിൽസ്.