ചിരിയുടെ ആചാര്യൻ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം അരങ്ങൊഴിഞ്ഞു.

ഒരു തലമുറയെ തന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയ ആചാര്യന്മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയ്ക്ക് ആദരാഞ്ജലികൾ.

മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ ആചാര്യൻ ഡോക്ടർ.ഫീലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഓർമ്മയായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കുമ്പനാട് ഫെല്ലോഷിപ്പ് ആശുപത്രിയിൽ പുലർച്ചെ 1:15 നായിരുന്നു അന്ത്യം. ഖബറടക്കം നാളെ വൈകുന്നേരം മൂന്നുമണിക്ക് തിരുവല്ലയിൽ സഭാ ആസ്ഥാനത്ത് നടക്കും. 

ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലീത്ത ആയിരുന്നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം. ഏപ്രിൽ 27ന് 103 വയസ്സ് തികഞ്ഞ അദ്ദേഹം സ്വതസിദ്ധമായ നർമ്മത്തിലൂടെ തലമുറകളെ ചിരിപ്പിക്കുകയും,  ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയ ആചാര്യൻ ആയിരുന്നു.  ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പോട്ട് സ്ഥാനം അലങ്കരിചച്ചു എന്ന പ്രത്യേകതയും രാജ്യം പദ്മ ഭൂഷൺ നല്കി ആദരിച്ച  ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത സ്വന്തമാണ്. 1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ മാർത്തോമാ സഭയുടെ പരമാധ്യക്ഷ സ്ഥാനമായ  മാർത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനം വഹിച്ച അദ്ദേഹം 2007 ൽ സ്ഥാനത്യാഗം ചെയ്ത ശേഷം ആദരപൂർവ്വം സഭ മാർത്തോമ വലിയ മെത്രാപ്പോലീത്ത സ്ഥാനവും അദ്ദേഹത്തിന് നൽകി. ആഴമേറിയ വിശ്വാസപ്രമാണങ്ങൾ അത്രമേൽ സരസവും, സരളവുമായി സാധാരണക്കാരിലേക്ക് എത്തിച്ച സന്യാസിവര്യൻ ആയിരുന്നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ചിരിയുടെ മാലപ്പടക്കങ്ങൾ അദ്ദേഹതിന്റെ വാക്കുകളിൽ എപ്പോഴും നിഴലിച്ചു കാണാമായിരുന്നു. സമ്പൂർണ്ണ നാക്കുള്ളവൻ എന്ന ക്രിസോസ്റ്റം പേരിന്റെ അർത്ഥം പോലെ തന്നെ മാനവികതയുടെ സുവിശേഷം ആയിരുന്നു എന്നും അദ്ദേഹത്തിന്റെ മുഖമുദ്ര. ധർമ്മവും നർമ്മവും അണിയറയിലും അരങ്ങിലും കൂട്ടിക്കലർത്തിയ ഗുരുവര്യൻ, ഷഷ്ടിപൂർത്തിയും, സപ് ത തി യും, ശതാബ്ദിയും, പിന്നെ ആയിരം പൂർണചന്ദ്രന്മാരെ കാണാനും ഭാഗ്യം ലഭിച്ച ജീവിതം. 


പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ കലമണ്ണിൽ ഉമ്മൻ കക്ഷിയുടെയും ശോശാമ്മയുടെ മകനായി 1918 ഏപ്രിൽ 27 നാണ് മാർ ക്രിസോസ്റ്റം ജനിച്ചത്. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യനാമം. മാരാമൺ, കോഴഞ്ചേരി,ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലുവ യു.സി കോളേജിൽ ബിരുദ പഠനത്തിനുശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്. അഗസ്റ്റ്യൻ  എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. 

1962- ലെ രണ്ടാം വത്തിക്കാൻ കൗൺസിൽ ഔദ്യോഗിക നിരീക്ഷകൻ ആയ അദ്ദേഹം ആത്മീയതയിലും, സഭയിലും, സമൂഹത്തിന്റെ നാനാതുറകളിലും നർമ്മത്തിന് സ്ഥാനം എന്താണെന്ന് അവതരിപ്പിച്ച്   ക്രിസ്തുവിൽ നിന്ന് ക്രിസോസ്റ്റോമിലേക്ക് ഒരു നർമ്മത്തിന്റെ അകലമേയുള്ളൂ എന്ന് കാണിച്ചു തന്നു.  കാര്യത്തെ നർമ്മത്തിൽ ചാലിച്ച് കഥകളാക്കി അവതരിച്ചപ്പോൾ നാനാജാതി മതസ്ഥരുടെ പ്രിയപ്പെട്ടവനായി വേദികളിലും വാർത്തകളിലും നിറഞ്ഞു. ഒരു തലമുറയെ തന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയ ആചാര്യന്മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയ്ക്ക് ആദരാഞ്ജലികൾ.

സമ്മര്‍ദ്ദം ഒഴിവാക്കാൻ കോവിഡ്​ പരിശോധന മാനദണ്ഡം വീണ്ടും പുതുക്കി; കേന്ദ്രസര്‍ക്കാര്‍

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like