കൂറുവ ദ്വീപിലേക്ക് ഇക്കോ ടൂറിസം സെന്റർ പുതിയ ചങ്ങാടമിറക്കി

  • Posted on January 23, 2023
  • News
  • By Fazna
  • 96 Views

വയനാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന കുറുവാ ദ്വീപ് ലോക വിനോദ സഞ്ചാര പട്ടികയിൽ ഇടം നേടിയ പ്രകൃതി മനോഹരമായ സ്ഥലമാണ്. വനത്തിൽ സ്ഥിതിചെയ്യുന്ന കുറുവാ ദ്വീപിലേക്ക് വിദേശരാജ്യങ്ങളിൽ നിന്നും ധാരാളം സഞ്ചാരികളാണ് ദിനംപ്രതി എത്തിച്ചേരുന്നത്.

സൗത്ത് വയനാട് വനം ഡിവിഷൻ ചെതലത്ത് റെയിഞ്ച് പുൽപ്പളളി സ്റ്റേഷൻ പരിധിയിൽ പാക്കം കുറുവ ഇക്കോ ടൂറിസം സെന്ററിൽ സഞ്ചാരികളുടെ  സാകാര്യാർത്ഥം പാക്കം കുറുവ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 50 സഞ്ചാരികളെ വഹിക്കാൻ കഴിയുന്ന ചങ്ങാടം നീറ്റിലിറക്കി.ആനമുള വർഗ്ഗത്തിൽ പ്പെട്ട മുളകൾ ഉപയോഗിച്ച് നിർമിച്ച ഈ ചങ്ങാടം കൂടി ഉപയോഗിക്കുന്നതിലൂടെ ദ്വീപിലേക്ക് കയറുന്നതിന് വേണ്ടി ചങ്ങാടത്തിനു വേണ്ടിയുള്ള സഞ്ചാരികളുടെ കാത്ത് നില്പ് ഒഴിവാക്കാൻ കഴിയും. ചടങ്ങിന്റെ ഉദ്ഘാടനം സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എം .എൽ .എ ഐ.സി. ബാലകൃഷ്ണൻ  നിർവ്വഹിച്ചു. പൗരാണിക വിശ്വാസങ്ങളെ നിലനിർത്തി കൊണ്ട് ആദിവാസി സമൂഹത്തിന്റെ പരമ്പരാകത മൂല്യങ്ങളേയും,  തനിമയേയും കൈവിടാതെ പ്രകൃതിയുടെ തനിമയെ സംരക്ഷിച്ചുകൊണ്ട് നിർമ്മിച്ച  ചങ്ങാടം കുറുവയുടെ ടൂറിസം പ്രവർത്തനങ്ങൾക്ക് ഉത്തേജനം പകരുന്നതാണെന്ന് എം .എൽ .എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി.അബ്ദുൾ സമദ് സ്വാഗതം ആശംസിച്ചു. വാർഡ് മെംബർ  ജോളി നരി തൂക്കിയിൽ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ സെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വി.ആർ ഷാജി സ്റ്റേഷൻ ജീവനക്കാർ കുറുവ ഇക്കോ ടൂറിസം ഗൈഡു മാർ, വന സംരക്ഷണ സമിതി പ്രസിസണ്ട് ടി.ആർ. മോഹനൻ,സെക്രട്ടറി കെ.കെ. താരാനാഥ് എന്നിവർ സന്നിഹിതരായിരുന്നു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like