ചെളിയിലെ താമര - വിനോദ്കുമാർ മൊകേരി
- Posted on November 17, 2020
- Kouthukam
- By Thushara Brijesh
- 1400 Views
പാഴ് വസ്തുക്കൾ- അങ്ങനെയൊന്നുണ്ടോ? പ്രകൃതിയിലെ എല്ലാത്തിനും അതിന്റേതായ ഉപയോഗമുണ്ട്. പാഴ് വസ്തുക്കളിൽ നിന്നും മനോഹരമായകരകൗശല വസ്തുക്കൾ തീർക്കുകയാണ് കോഴിക്കോട് ജില്ലയിലെ മൊകേരിക്കാരനായ വിനോദ് കുമാർ.
അടക്ക, സ്ട്രോ, ചിരട്ട, നാരുകൾ, പേപ്പർ, പ്ലാസ്റ്റിക് കുപ്പികൾ , തെർമോ കോൾ തുടങ്ങിയ പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് വിനോദ് കുമാർ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നത്.
ഇദ്ദേഹത്തിനീ കഴിവ് ജന്മസിദ്ധമാണ്. ഗുരു മുഖത്ത് നിന്ന് പഠിച്ച വർ പോലും സംശയവുമായെത്താറുണ്ട്. നിരന്തര പരിശീലനത്തിലൂടെയാണീ നിലയിലെത്തിച്ചേർന്നത്. ആദ്യ ഘട്ടങ്ങളിൽ പരിഹസിച്ചവർ പോലും പിന്നീടഭിനന്ദിച്ചു.
സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ മിക്ക സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ' അദ്ധ്യാപകൻ'. നിഴൽ പോലെ അവർക്കൊപ്പം നിറഞ്ഞു നിന്ന് ജീവിത പാഠങ്ങൾ ശീലിപ്പിക്കുന്നു.