പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിനിടെ അപകടം ; നദിയിൽ വീണ പ്രതിശ്രുത വരനും വധുവും മരിച്ചു

പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിനിടെ നദിയിൽ വീണ പ്രതിശ്രുത വരനും വധുവും മരിച്ചു. മൈസൂരുവിലെ ടി. നരസിപൂരിനടുത്ത് തലക്കാട്ട് തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം നടന്നത്.


മൈസൂരു ക്യാത്മനഹള്ളി സ്വദേശികളായ ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്. അതിനിടെ മൈസൂരുവിൽനിന്നും ഫോട്ടോ ഷൂട്ടിനായി ഫോട്ടോഗ്രാഫർക്കും ഏതാനും ബന്ധുക്കൾക്കുമൊപ്പം തലക്കാട്ടെത്തിയതായിരുന്നു. ഫോട്ടോയെടുക്കാൻ പോസുചെയ്യാനായി കുട്ടവള്ളത്തിൽ കയറി പുഴയിലിറങ്ങിയതായിരുന്നു ഇരുവരും.

അതിനിടെ വള്ളത്തിന്റെ നിലതെറ്റി ശശികല വെള്ളത്തിൽ വീണു. ശശികലയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചന്ദ്രുവും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു..

ഈ മാസം 22-ന് ഇവരുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്നവർക്ക് ഇവരെ രക്ഷപ്പെടുത്താനായില്ല. നാട്ടുകാരും പോലീസും ഫയർ ബ്രിഗേഡുമാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വൈകീട്ട് ആറരയോടെയാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെടുത്തത്. തലക്കാട് പോലീസ് കേസ് രജിസ്റ്റർചെയ്തു.


Author
ChiefEditor

enmalayalam

No description...

You May Also Like