ഇന്ത്യയിൽ ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾക്ക് നിരോധനം
- Posted on June 22, 2026
- News
- By Goutham prakash
- 20 Views
ഡല്‍ഹി : ജനങ്ങളുടെ ആരോഗ്യസുരക്ഷ മുൻനിർത്തി 16 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകളുടെ നിർമാണവും വിതരണവും വിപണനവും കേന്ദ്രസർക്കാർ നിരോധിച്ചു.സുപ്രീംകോടതി നിർദേശപ്രകാരം ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോർഡ് രൂപീകരിച്ച വിദഗ്ധസമിതി നടത്തിയ പരിശോധനയില്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കണ്ടെത്തിയതോടെയാണു നടപടി.
1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിന്റെ സെക്ഷൻ 26എ പ്രകാരം പുറപ്പെടുവിച്ച ഈ നിരോധനപ്പട്ടികയില്‍ വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പേശിവലിവ് തടയുന്ന മരുന്നുകള്‍, ചർമസംരക്ഷണത്തിനുള്ള ചില പ്രത്യേക ക്രീമുകള്‍ എന്നിവയുള്‍പ്പെടുന്നു.
അസിറ്റൈല്‍ സാലിസിലിക് ആസിഡും എത്തോഹെപ്റ്റാസിനും ചേർന്ന കോമ്പിനേഷൻ, പാരസെറ്റാമോളും ഡിസൈക്ലോമിനും ചേർന്ന ചില മരുന്നുകള്‍, അമോക്സിസിൻ, സെഫാഡ്രോക്സില്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകള്‍ ഉള്‍പ്പെടെ അലോവേരയും വൈറ്റമിൻ ഇയും ചേർന്ന ചില ചർമസംരക്ഷണ ഉത്പന്നങ്ങളും നിരോധിച്ചവയില്‍ പ്രധാനപ്പെട്ടവയാണ്.
രണ്ടോ അതിലധികമോ സജീവ ഔഷധഘടകങ്ങള്‍ ഒരു നിശ്ചിത അനുപാതത്തില്‍ ചേർത്ത് ഒരൊറ്റ മരുന്നായി (ഗുളികയോ സിറപ്പോ) നിർമിക്കുന്നതിനെയാണ് ഫിക്സഡ് ഡോസ് കോമ്പിനേഷൻ അഥവാ കൂട്ടുമരുന്നുകള്‍ എന്നു വിളിക്കുന്നത്. ഒരേസമയം ഒന്നിലധികം ഗുളികകള്‍ കഴിക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാൻ ഇത്തരം കൂട്ടുമരുന്നുകള്‍ ഉപയോഗിക്കുന്നത്
