ബിനാലെക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
കൊച്ചി: സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ബിനാലെയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ബിനാലെ കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബസമേതം ബിനാലെ കാണാനെത്തിയ മന്ത്രിയെ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡണ്ട് ബോസ് കൃഷ്ണമാചാരി സ്വീകരിച്ചു. ബിനാലെക്ക് ഇപ്പോള്‍ വലിയ ഒരു സാംസ്‌കാരിക പരിപാടിയായി മാറി. കോവിഡിന് ശേഷം നടന്ന ബിനാലെ കാണാന്‍ പല പ്രമുഖരും എത്തിച്ചേര്‍ന്നു. ബിനാലെക്ക് പ്രചാരം കൂടികൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ടൂറിസം- സാംസ്‌കാരിക ഭൂപടത്തില്‍ ഒരു വലിയ സ്ഥാനം ബിനാലെക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തം ലേഖകൻ