മാർച്ച് മാസത്തിൽ കത്തുന്ന വേനലിൽ ആശ്വാസമുണ്ടാകും
തിരുവനന്തപുരം: മാര്‍ച്ച് മാസത്തില്‍ ചൂട് അല്‍പം കുറയാന്‍ സാധ്യത. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് മാര്‍ച്ച മാസത്തില്‍ കേരളത്തിലെ താപനില വല്ലാതെ ഉയരില്ലെന്ന പ്രവചനമുള്ളത്. സാധാരണ മാര്‍ച്ച് മാസത്തില്‍ ലഭിക്കുന്നതിലും കൂടുതല്‍ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള സീസണില്‍ പൊതുവേ കേരളത്തില്‍ സാധാരണ നിലയിലുള്ള താപനിലയാവും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു.
പ്രത്യേക ലേഖകൻ