കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർ മദ്യത്തോട് അകലം പാലിക്കേണ്ട - നിർമാതാക്കൾ

കൊറോണ വൈറസിനെതിരായി പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് മദ്യം കുറയ്ക്കുമെന്നും   അതിനാൽ വാക്‌സിന് സ്വീകരിച്ചാൽ രണ്ടു മാസത്തേക്ക് മദ്യപിക്കരുതെന്ന  മുന്നറിയിപ്പ് ആരോഗ്യ വിദഗ്ധർ നൽകിയിരുന്നു , അതിനു വിരുദ്ധമായ അഭിപ്രായങ്ങളുമായി വാക്സിൻ വികസിപ്പിച്ച അലക്സാണ്ടർ ജിന്റ്സ്ബർഗ്

 കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർ മദ്യത്തോട് അകലം പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ. റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കാന്‍ പാടില്ലെന്നാണ് മുന്നറിയിപ്പ്.നൽകിയിരുന്നു , വാക്‌സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും ആളുകള്‍ മദ്യം കഴിക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് ആരോഗ്യ നീരീക്ഷകയായ അന്ന പോപോവ പറഞ്ഞു. ഇത് 42 ദിവസം തുടരണമെന്നാണ് നിര്‍ദേശത്തിൽ പറഞ്ഞിരുന്നത് .

എന്നാല്‍ വാക്സിൻ വികസിപ്പിച്ച അലക്സാണ്ടർ ജിന്റ്സ്ബർഗ് ഈ ഉപദേശത്തെ പിന്തുണക്കുന്നില്ല. സ്പുട്‌നിക് വി ട്വിറ്റര്‍ ചാനല്‍ ബുധനാഴ്ച, ഹോളിവുഡ് നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോ ഒരു ഗ്ലാസ് ഷാംപെയ്ന്‍ ഉയര്‍ത്തുന്നതിന്റെ ചിത്രത്തിനൊപ്പം തികച്ചും വ്യത്യസ്തമായ ഉപദേശം പ്രസിദ്ധീകരിച്ചിരുന്നു അതിന്റെ ആവശ്യമില്ലെന്നു അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു , വാക്‌സിൻ എടുക്കുന്നതിനു മൂന്ന് ദിവസം മുൻപും എടുത്തതിനു ശേഷം മൂന്നു ദിവസനും മദ്യപിക്കാതിരുന്നാൽ മതിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം 

എഫ് ഡി എ യുടെ അഭിപ്രായവും  അത് തന്നെയാണ് മദ്യവും വാക്‌സിനും തമ്മിൽ വലിയ ബന്ധമൊന്നുമില്ലെന്നു അവരും അഭിപ്രായപ്പെടുന്നു ,പക്ഷെ സ്ഥിരമായി മദ്യപിക്കുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ചു പ്രതിരോധശേഷി കുറവായിരിക്കും അത് വാക്‌സിന്റെ ഗുണം പൂർണമായും കിട്ടുന്നതിന് തടസ്സം ആയിരിക്കും , ഇനി വല്ലപ്പോളും മദ്യപിക്കുന്നവരുടെ കാര്യമാണെങ്കിലും , വാക്‌സിനും മദ്യവും തമ്മിൽ വലിയ ബന്ധമില്ലെങ്കിലും വാക്‌സിൻ എടുത്ത ദിവസങ്ങളിൽ മദ്യപിക്കാതിരിക്കുന്നതാണ് നല്ലത് എന്നും അദ്ദേഹത്തെ പിന്തുണക്കുന്നവർ  പറയുന്നു 


Author
ChiefEditor

enmalayalam

No description...

You May Also Like