കൊളസ്ട്രോൾ മെറ്റാബോളിസം ക്രമപ്പെടുത്താൻ ബാജ്റ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാജ്റ ഉല്പാദിപ്പിക്കുന്നത് രാജസ്ഥാൻ , മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, തമിഴ്നാട് മുതലായ സംസ്ഥാനങ്ങളിലാണ്. ബിസി 1500 നും 1100 നും ഇടയിലാണ് ഇന്ത്യയിൽ മുത്തുകൾ പോലുള്ള ബാജ്റ കൃഷി ചെയ്യാൻ തുടങ്ങിയതെന്ന് കരുതപ്പെടുന്നു. ഇടക്കാലത്ത് ഇതിൻ്റെ ഉപയോഗം കുറഞ്ഞിരുന്നു വെങ്കിലും, ഈ അടുത്ത വർഷങ്ങളിൽ കൂടുതൽ ആളുകൾ ആരോഗ്യസംരക്ഷണതിന് പ്രാധാന്യം കൊടുത്തുകൊണ്ട് ബാജ്റ ഉപയോഗിക്കുന്നു. ധാരാളം നാരുകളൾ അടങ്ങിയ ബാജ്റ ഉപയോഗിക്കുന്നത് വഴി കൊളസ്ട്രോളൾ മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഹൃദയാരോഗ്യം, അസിഡിറ്റി, മലബന്ധം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും ബാജ്റ ഉപയോഗിക്കുന്നത് ഏറെ ഉത്തമമാണ്. ദൈനംദിന ഉപയോഗത്തിനായി ബാജ്റ കൊണ്ട് ഫ്ലാറ്റ് ബ്രെഡ് , ദോശ, കഞ്ഞി, ഉപ്പ് മാവ്, കുക്കിസ് തയ്യാറാക്കാവുന്നതാണ്. ബജ്റയുടെ ആരോഗ്യപരമായ ഗുണങ്ങൾ അതിനെ ഒരു തികഞ്ഞ ഫുഡാക്കി മാറ്റുന്നു. ബാജ്റ നിത്യോപയോഗ ജീവിതത്തിൽ സ്ഥിരമായി ഉപയോഗപ്പെടുത്തുന്നത് ഏറെ അനുയോജ്യമാണ്.
സ്വന്തം ലേഖിക