ത്രിപുര സഖ്യം ത്രിപുരയില്‍തന്നെ മണ്ണടിഞ്ഞു: പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം: ബിജെപി വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും ചേര്‍ന്ന് രൂപീകരിച്ച സഖ്യം ത്രിപുരയില്‍ തന്നെ മണ്ണടിഞ്ഞുവെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ക്രൈസ്തവ, ഗോത്രവിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ നേടിയിട്ടുള്ള തിളക്കമാര്‍ന്ന വിജയം കേരളത്തിന്റെ രാഷ്ട്രീയ രംഗത്തും ഗുണകരമായ മാറ്റം ഉണ്ടാക്കുമെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയത്തെകുറിച്ച് പ്രതികരിക്കുകയായിരുന്നു കൃഷ്ണദാസ്.
കോണ്‍ഗ്രസ്പ്ലീനററി സമ്മേളനത്തിലെ പ്രാധാന ആഹ്വാനം ബിജെപിയെ തോല്‍പിക്കാന്‍ ത്രിമുര മോഡല്‍ സംഖ്യം വ്യാപകമാക്കുമെന്നാണ്. പ്ലീനററി സമ്മേളനത്തിന്റെ മുഖ്യ ആഹ്വാനത്തിന് ജനങ്ങള്‍ യാതൊരുവിലയും നല്‍കിയല്ലെന്നു മാത്രമല്ല സമ്മേളനം തന്നെ അപ്രസക്തമായിരിക്കുന്നുവെന്ന് വ്യക്തമായി. സിപിഎം-കോണ്‍ഗ്രസ്സ് അവിശുദ്ധ സഖ്യത്തിന് അല്‍പായുസ് മാത്രമാണെന്ന് ബിജെപിയുടെ വിജയത്തിലൂടെ തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ശക്തമായ തേരോട്ടം നടത്തിയെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. മാത്രമല്ല ബിജെപി വിരുദ്ധ രാഷ്ട്രീയത്തെ ത്രിപുര, മേഖാലയ, നാഗാലാന്റിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ ബി ജെ പി വിരുദ്ധരാ രാഷ്ട്രീയത്തെ എങ്ങനെ കാണുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം കൂടായാണ് വിജയം.
തോറ്റാലും ജയിച്ചാലും ത്രിപുര സഖ്യം ശരിയാണ് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവന. ത്രിപുര സഖ്യം പരിപാവനമാണെമെങ്കില്‍ കേരളത്തിലും ത്രിപുരമോഡല്‍ സഖ്യത്തിന് എം.വി.ഗോവിന്ദന്‍ തന്നെ മുന്‍കൈ എടുക്കണം. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പോമണ്ഡലത്തിലെല്ലാം തോറ്റ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും പ്രചരണത്തിന് പോകണമെന്നും അദ്ദേഹം പരിഹസിച്ചു.
സ്വന്തം ലേഖകൻ