കുസാറ്റ് ഗവേഷകന് ജർമ്മനിയിലെ W42 ഇൻഡസ്ട്രിയൽ ബയോടെക്നോളജിയിലേക്ക് ക്ഷണം ലഭിച്ചു
- Posted on October 04, 2025
- News
- By Goutham prakash
- 126 Views
*സ്വന്തം ലേഖകൻ*
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വിഭാഗത്തിലെ പി.എച്ച്.ഡി ഗവേഷകനായ കെ. നന്ദകുമാർ, 2026 ജനുവരി മുതൽ മാർച്ച് വരെ ജർമ്മനിയിലെ ഡോർട്ട്മുണ്ടിലുള്ള W42 ഇൻഡസ്ട്രിയൽ ബയോടെക്നോളജി സ്ഥാപനത്തിൽ ഹൃസ്വകാല ഗവേഷണ യാത്ര നടത്തും.
മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രീതമിന്റെ നേതൃത്വത്തിൽ നടത്തുന്ന അന്തർദേശീയ സഹഗവേഷണ പദ്ധതിയുടെ ഭാഗമായി മത്സ്യ വാക്സിൻ വികസനവും പരിശോധനയും സംബന്ധിച്ച പഠനമാണ് ഇവിടെ നടത്തുന്നത്. ഈ ഗവേഷണ യാത്രയ്ക്കുള്ള ചെലവുകൾ, ഏകദേശം 20 ലക്ഷം രൂപ, W42 ഇൻഡസ്ട്രിയൽ ബയോടെക്നോളജി വഹിക്കും.
