ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു
- Posted on November 09, 2023
- Localnews
- By Dency Dominic
- 571 Views
വെള്ളം കൊടുക്കുന്നതിനിടെ ആന പ്രകോപിതനായി ആക്രമിക്കുകയായിരുന്നു

തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു. ഒറ്റക്കൊമ്പൻ ചന്ദ്രശേഖരന്റെ ആക്രമണത്തിലാണ് രണ്ടാം പാപ്പാൻ എ.ആർ.രതീഷ് മരിച്ചത്. ആന കൊമ്പ് കൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തെ തുടർന്ന് പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നാം പാപ്പാൻ അവധിയായിരുന്നതിനാൽ രതീഷാണ് വെള്ളം കൊടുക്കാനെത്തിയത്.വെള്ളം കൊടുക്കുന്നതിനിടെ ആന പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. അക്രമ സ്വഭാവം കാരണം 25 വർഷമായി പുറത്തിറങ്ങാത്ത ആനയെ ഈയിടെയാണ് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്.