തൃശ്ശൂർ കോടാലിയിൽ പുലി ശല്യം രൂക്ഷമായി , വളർത്തുമൃഗങ്ങളെ പിടികൂടി
- Posted on October 10, 2020
- Localnews
- By enmalayalam
- 549 Views
ആനക്ക് പുറമേ പുലിയുടെ സാന്നിധ്യം കൂടിയായപ്പോൾ അത് ജനങ്ങളെ ഭയപ്പെടുത്തിയിരിക്കുകയാണ്

കോടാലി: മുപ്ലിയിൽ പോത്തിനെ പുലി പിടിച്ചു കിഴക്കേത്തറ ബഷീറിന്റെ ഒന്നര വയസ് പ്രായമുള്ള പോത്തിനെയാണ് പുലി പിടിച്ചത്, ഫോറസ്റ്റ് അധികാരികൾ സംഭവസ്ഥലത്ത് എത്തി, ആനക്ക് പുറമേ പുലിയുടെ സാന്നിധ്യം കൂടിയായപ്പോൾ അത് ജനങ്ങളെ ഭയപ്പെടുത്തിയിരിക്കുകയാണ് രണ്ട് ദിവസം മുമ്പ് കണ്ണമ്പുഴ വർഗീസ് എന്നയാളെ ബൈക്കിൽ നിന്നും ആന തട്ടി തെറിപ്പിച്ചിരുന്നു. ഒരാഴ്ച മുമ്പ് രാത്രി ബൈക്കിൽ യാത്ര ചെയ്തിരുന്ന മൂന്ന് യുവാക്കളെ ആന ഒടിച്ചു, ബൈക്ക് ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിയ യുവാക്കൾ വഴി തെറ്റി പോയി, ഒരു മണിക്കൂർ കഴിഞ്ഞാണ് അവരെ കണ്ടെത്താൻ കഴിഞ്ഞത് , കാടിന്റെ അതിർത്തിയിൽ ലക്ഷങ്ങൾ മുടക്കി മാസങ്ങൾക്ക് മുമ്പ് സോളാർ വേലി സ്ഥാപിച്ചിരുന്നു എങ്കിലും രണ്ട് മാസം പ്രവർത്തിച്ചതിന് ശേഷം പിന്നീട് പ്രവർത്തിച്ചിട്ടില്ല, റോഡ് സൈഡിൽ അടുത്ത കാലത്തൊന്നും പൊന്തക്കാടുകൾ വെട്ടാത്തതിനാൽ ആനയടക്കമുള്ള മൃഗങ്ങളെ അകലെ നിന്നും കാണാൻ പറ്റുന്നില്ല അടുത്തെത്തുമ്പോൾ പെട്ടെന്ന് അക്രമിക്കുകയാണ്, ഈ പ്രദേശങ്ങളിൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്
Report : Navas Chalakkudy (Citizen Journalism)